ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍. നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് വിചാരിയ്ക്കുന്നു. കുറച്ച് നാള്‍ മുന്‍പ് ഒരു ബ്ലോഗര്‍ ഈ ക്ഷേത്രത്തിന്റെ ചരിത്രം വിശദമായി എഴുതിയിരുന്നു. അത് കിട്ടിയാല്‍ ഇവിടെ ലിങ്ക് ചെയ്യാം. ശ്രീ മൂകാംബിക ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നതെന്നാണ് വിശ്വാസം.
ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഉത്സവമായിരുന്നു ഇത്. തൃശൂര്‍ ഭാഗത്ത് കാണാത്ത ചില പ്രതേകതകള്‍ ഇവിടെ കണ്ടിരുന്നു. ഒരു കാര്യം കൂട്ടിചേര്‍ക്കട്ടെ, പതിനാല് ആനകളുള്ള മംഗലാംകുന്ന് ആനത്തറവാട് ഈ ക്ഷേത്രത്തില്‍ നിന്ന് ഒന്നൊ രണ്ടൊ കി.മി അകലെയാണ്. മംഗലാംകുന്ന് കര്‍ണ്ണനെ അറിയാത്ത ആനപ്രേമികളില്ല. ഇ ഫൊര്‍ എലിഫെന്റ് എന്ന പ്രോഗ്രാം കൈരളിയില്‍ കണ്ടവര്‍ കര്‍ണ്ണനെ പ്രത്യേകം ശ്രദ്ധിച്ചുകാണും.

നൂറോളം ചവിട്ട്പടികള്‍ കാണണം താഴോട്ട്. ആനകള്‍ ഇത്രയും പടികള്‍ ഇറങ്ങിയാണ് ഇവിടെയെത്തുന്നത്. കുതിരകളെയും കാളകളെയും മരത്തിലുണ്ടാക്കി അത് ചുമന്ന് ക്ഷേത്രത്തില്‍ കൊണ്ടു വരുന്നതും ഒരു ആചാരമാണ്. രാത്രിയിലെ കാളവേലയ്ക്ക് കൊഴുപ്പ് കൂടും. കണ്ണടയ്ക്കുകയും ചെവിയാട്ടുകയും ചെയ്യുന്ന കാളകള്‍ ഒരു കാഴ്ച തന്നെയാണ്.ഈ ചിത്രങ്ങള്‍ സംയോജിപ്പിച്ചത് പികാസ വഴി. ഇതിലെ ചിത്രങ്ങളോട് നീതി പുലര്‍ത്താത്ത പ്ശ്ചാത്തലസംഗീതം ഉപയോഗിച്ചതിന്‍ ക്ഷമ ചോദിയ്ക്കട്ടെ.

പറ്റുമെങ്കില്‍ അടുത്ത വര്‍ഷവും അവിടെ പോകാന്‍ കഴിയുമെന്ന വിശ്വാസത്തോടെ.

അഭിപ്രായങ്ങള്‍

 1. ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍
  ക്ഷേത്രത്തിന്റെ ചിത്രം ചിത്രകാരന്‍ കണ്ടുകാണുമെന്ന വിശ്വാസത്തോടെ...നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.

  മറുപടിഇല്ലാതാക്കൂ
 2. മന്ദലാംകുന്ന് സ്ഥലപ്പേരാണോതറവാട്ടുപേരാണോ?സ്ഥലപ്പേരാണെന്നാണ് എന്റെ വിശ്വാസം.
  പിന്നെ അവർക്ക് 30 ൽ അധികം ആനകൾ സ്വന്താമായി ഉണ്ടോ?

  മന്ദലാം കുന്ന് കർണ്ണൻ ഇന്ന് മിക്ക ഉത്സവപ്പറമ്പുകളിലും ഒരു പ്രധാനിയാണ്. ഒരു പക്ഷെ മുൻ നിരയിൽ നിൽക്കുന്ന ആനകളിൽ ഇവനായിരിക്കണം ഏക്കങ്ങളുടെ എണ്ണത്തിൽ കൂടുതൽ.തലയെടുപ്പിന്റെ തമ്പുരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കഴിഞ്ഞാൽ പൂരപ്പറമ്പുകളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പേർ ഇവന്റെ തന്നെ.

  *ഏറ്റവും പ്രസിദ്ധൻ ഗുരുവായൂർ പത്മനാഭൻ എന്നൊക്കെ പറയുവാൻ ആളുണ്ടാകും അതു കാ‍ര്യമാക്കണ്ട.മത്സരപ്പൂരങ്ങളീൽ തെച്ചിക്കോട്ടുകാവ് കഴിഞ്ഞേ കേരളത്തിൽ ആനകൾ ഉള്ളൂ.

  മറുപടിഇല്ലാതാക്കൂ
 3. പാര്‍പ്പിടം, ശരിയാണ്. പതിനാല് ആനകളെ അവര്‍ക്കുള്ളൂ. മുപ്പതില്‍ പരം കൊമ്പന്മാരുള്ളത് ആനക്കോട്ടയിലാണ്.
  എന്റെ ധാരണ, ആനത്തറവാടിന്റെ പേരാണ് മംഗലാംകുന്ന് എന്ന്. സ്ഥലം അറിയപ്പെടുന്നത് മംഗലംകുന്ന് എന്ന് തന്നെയാണ്. ആനകളുടെ ഉടമസ്ഥന്റെ പേര്‍ എം.എ പരമേശ്വരനെന്നാണ്. എം വന്നത് മംഗലാംകുന്നില്‍നിന്നണെന്ന് ഞാന്‍ ധരീച്ചു.

  മറുപടിഇല്ലാതാക്കൂ
 4. കുറെ നാളുകള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന്റെ ബ്ലോഗില്‍ (http://pariyanempatta.blogspot.com/) ഈ അമ്പലത്തെക്കുറിച്ച് വായിച്ചതു മുതല്‍ അവിടെ പോകണം എന്ന് ആഗ്രഹം ഉണ്ട്. അവിടെ ഉത്സവം കഴിഞ്ഞോ? ഇനി എപ്പോഴാ? വിവരങ്ങള്‍ അറിയാന്‍ അതിയായി ആഗ്രഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. ഉത്സവം കുംഭം 1-6 വരെയാണെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 19-21 സമയത്തായിരുന്നു എന്ന് തോന്നുന്നു. സംശയമുണ്ട്, ഈ ദിവസങ്ങള്‍ തന്നെയാണോ എന്ന്.

  മറുപടിഇല്ലാതാക്കൂ
 6. പ്രിയപ്പെട്ടവരെ ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ എന്‍റെ ബ്ലോഗ് വായിച്ചാലും

  മറുപടിഇല്ലാതാക്കൂ
 7. സുഹൃത്തുക്കളേ.........മംഗലാംകുന്ന് എന്നത് ഒരു സ്ഥലപ്പേരാണു...എം.എ.പരമേശ്വരന്റെ എം.എ എന്നാല്‍ മംഗലാംകുന്ന് അങ്ങാടി എന്നാണു..

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍?
Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു.എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി?

മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടിരിക…

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല,

അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ...

എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്.

അറിയാവുന്നവര്‍ പറഞ്ഞുതരിക.

ഒരു ഐറിഷ് വാരാന്ത്യ ചിത്രങ്ങള്‍

കുറെ നാളുകള്‍ക്ക് ശേഷം ഒരു വാരാന്ത്യം ചിലവഴിയ്ക്കാന്‍ വീടും കുടുക്കയും പൂട്ടിയിറങ്ങി.
അങ്ങിനെ ഗാല്‍‌വേ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത് മൂന്ന് ദിവസം.
അവിടെ വളരെ ഭംഗിയുള്ള ഒരു ഭാഗമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് 200 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന ക്ലിഫ്സ് ഓഫ് മോഹര്‍. ഇത് (CO.CLARE ലാണ്).
അവിടെ അടുത്താണ് match maker എന്ന സിനിമ എടുത്തത്. നല്ല ഒരു ചിത്രം, ഐറിഷ് ഗ്രാമാന്തരീക്ഷത്തെ അമേരിക്കന്‍ കണ്ണിലൂടെ കാണുന്ന ഒരു ചിത്രം.
അവിടെ ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക (മോഹര്‍ ക്ലിഫ്).
എന്റെ മറ്റു ചില ചിത്രങ്ങള്‍