2009 ലെ ഭരണിക്കാവില്‍ നിന്ന് :
ഭരണിക്കാവിലെ നിലപാടുതറകള്‍ പോലെ തന്നെ പ്രശസ്തിയുള്ളതാണ് പല വീട്ടുകാര്‍ക്കുമുള്ള അവകാശങ്ങള്‍. ഇതില്‍ കിഴക്കെ നടയില്‍ തള്ളുന്ന നേര്‍ച്ചക്കോഴികളുടെമേല്‍ ആര്‍ക്കെങ്കിലും അവകാശം ഉണ്ടോ എന്നെനിയ്ക്കറിയില്ല.
ഇനി ഞാന്‍ കണ്ട കാര്യം : ഭക്തര്‍ ദേവിയ്ക്ക് നിവേദിയ്ക്കുന്ന കോഴികളെ ഈ വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളും മതില്‍ക്കെട്ടിനകത്തുനിന്നും പിടിച്ചുകൊണ്ട് പോകുന്നത് കാണാന്‍ കഴിഞ്ഞിരുന്നു. അത് അവരുടെ അവകാശമാണോ അതൊ തെമ്മാടിത്തരമാണോ എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. നേര്‍ച്ചക്കോഴികളുടെ മേലുള്ള അവകാശം പലപ്പോഴും അടിപിടിയുടെ വക്കില്‍ വരെ എത്തിയിട്ടും കണ്ടതായി സമീപത്തുള്ള പോലീസും ഗൌനിച്ചില്ല.
എന്തായാലും ജീവിതം മുഴുവന്‍ ഓര്‍ത്തിരിയ്ക്കാന്‍ ഈ ചെറുപ്പക്കാരന് ചില മുറിവുകള്‍ സമ്മാനിച്ചുകൊണ്ട് ഒരു കോഴി രക്ഷപ്പെട്ടു. ആ ചലന ചിത്രങ്ങളാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂദൃശ്യങ്ങള് പോസ്റ്റ് ചെയ്തതില്‍ സന്തോഷിക്കുന്നു.പക്ഷേ, ആ ചെറുപ്പക്കാരന്‍ എന്തു ചെയ്തു എന്ന് വ്യക്തമല്ലല്ലോ
മറുപടിഇല്ലാതാക്കൂകണ്ടതില് സന്തോഷം. അന്നത്തെ തിരക്കിനിട്യ്ക്ക് ഇത്ര്യേ കിട്ടിയിള്ളൂ.
മറുപടിഇല്ലാതാക്കൂ7.11 മുതല്‍ കാണാം, അയാളുടെ കയ്യില്‍ കുന്തം തറച്ചുകയറി ഇരിയ്ക്കുന്നത്. കോഴിയെ പിടിയ്ക്കാന്‍ ഓടി വേലിയില്‍ കയറിയപ്പോള്‍ കുന്തം തറച്ചുകയറിയതാണ്. കൂട്ടുകാര്‍ വന്ന് അറുത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് നിങ്ങള്‍ കാണുന്നത്.