മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്. തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ . ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം. എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ? ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന