ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഐ.എ.എസു കാരും സി.ഐ.ഡികളും

കുറച്ചുദിവസങ്ങളായി ഒരു മനുഷ്യന്റെമേല്‍ എല്ലാവരും കുതിര കയറുന്നു. വായില്‍തോന്നിയത് മുഴുവന്‍ വിളിച്ചുപറയുന്നു, തെറ്റിദ്ധാരണ പരത്തി ധനാപഹരണം നടത്തിയെന്ന് ആരോപിയ്ക്കുന്നു.
ഇവിടെ കുറ്റാരോപിതന്‍ ഞാനിതുവരെ വായിയ്ക്കാത്ത ഒരു ബ്ലോഗിനുടമയും, മറ്റു പ്രിന്റ്,വിഷ്വല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ വന്നിട്ടുമുള്ള ഒരു യുവാവാണ്. അയാളുടെ ഭൂതകാലം എല്ലാവര്‍ക്കും സുപരിചിതം, അതേക്കുറിച്ച് എല്ലാ ബൂലോകര്‍ക്കും ഒരേ അഭിപ്രായം.

എന്തുകൊണ്ട് ബൂലോകപത്രപ്രവര്‍ത്തകര്‍ എന്ന് സ്വയം ചമയുന്ന ചിലര്‍ ഈ ഇന്‍‌വെസ്റ്റിഗേറ്റീവ് ആക്രാന്തം കാണിയ്ക്കുന്നു? കാണിക്കേണ്ടിയിരുന്നത് ചങ്കൂറ്റമല്ലേ? അയാള്‍ ഒരു കള്ളനാണയമാണെങ്കില്‍ സൈബര്‍പോലീസില്‍ കേസ് കൊടുത്ത് യഥാര്‍ത്ഥവിവരങ്ങള്‍ പൊതുജനത്തിന് എത്തിയ്ക്കുകയല്ലേ വേണ്ടത്?
മറിച്ച് ഉണ്ടായത് സ്വന്തം ബ്ലോഗില്‍ അയാളെക്കുറിച്ച് ശരിയായതോ അല്ലാത്തതോ ആയ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിയ്ക്കുകയും അതുവഴി വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്തത്. ഒരു വ്യക്തിയെക്കുറിച്ച് അയാളുടെ സമ്മതമില്ലാതെ അയാളുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച ചെയ്യുന്നത് തീര്‍ച്ചയായും മര്യാദകേടാണ്. പരാമര്‍ശവിധേയനായ വ്യക്തി ഒരു ദരിദ്രപശ്ചാത്തലമുള്ളയാളായതുകൊണ്ട് എന്ത് തോന്ന്യാസവും കാണിയ്ക്കാമെന്നത് നമ്മുടെ നാടിന്റെ മാന്യതയില്ലാത്ത പരിശ്ഛേദം മാത്രമാണ് കാണിയ്ക്കുന്നത്. കുറ്റം തെളിയിയ്ക്കപ്പെടുന്നവരെ ഏതുകുറ്റവാളീയും നിരപരാധിയാണെന്ന നീതി നിഷേധിയ്ക്കപ്പെടുക മാത്രമല്ല, സ്വന്തം ജീവിതം അണുകിട കീറി വാര്‍ത്തയാക്കുന്നത് നോക്കിനില്‍ക്കാനേ നിര്‍ഭാഗ്യവാനായ ഈ യുവാവിന് കഴിയുന്നുള്ളൂ.
എന്താണ് ഈ ബ്ലോഗുകാര്‍ക്ക് വേണ്ടത്?
തങ്ങള്‍ ഇന്വെസ്റ്റിഗേറ്റീവ് ബ്ലോഗ് എന്ന ഒരു പുതിയ സംവിധാനത്തിന്റെ വക്താക്കളാണെന്നോ?

ഇവിടെ സംഭവിച്ച ചില കാര്യങ്ങള്‍:-

ഈ യുവാവിന് അദ്ദേഹത്തിന്റെ അവസ്ഥയില്‍ വിഷമം തോന്നി 47000 ഓളം രൂപ അയച്ചുകൊടുത്ത ഒരു മാന്യവ്യക്തി. ദാനം വളരെ നല്ല കാര്യമാണ്, ദാനം പാത്രമറിഞ്ഞ് വേണമെന്ന് പണ്ട് പാര്‍വതി പറഞ്ഞിട്ടുണ്ട്, ശിവനോട്. വേദപുസ്തകം പറയുന്നു, വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന്. ഇതെല്ലാം ദാനത്തിന്റെ ഔദാര്യത്തെ മഹത്വല്‍ക്കരിയ്ക്കുന്നു എന്ന് മാത്രമല്ല അത് വാങ്ങുന്ന ആളെ അപമാനപ്പെടുത്തുന്നുമില്ല;
ഇവിടെ അതാണോ സംഭവിച്ചത്? ബഹുമാനപ്പെട്ട മാന്യദയാനിധി ദാനകര്‍ത്താവ് തന്റെ ബൂലോക ഇന്വെസ്റ്റിഗേറ്റീവ് ടീമിനെ സമീപിച്ച് തന്റെ ബാങ്ക് ഡീറ്റയിത്സും താന്‍ ചാറ്റ് ചെയ്ത റെക്കോര്‍ഡും സഹിതം കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നു.ഇത് നീതിന്യായവ്യവസ്ഥയൊടുള്ള കടുത്ത നിഷേധമല്ലേ? മാത്രമോ? തന്റെ രോഗവിവരം മറ്റാരോടും പറയരുതെന്ന് പറഞ്ഞ് വാക്കലുള്ള ഉറപ്പിലാണ് ഈ ദാനം സ്വീകരിയ്ക്കാന്‍ യുവാവ് തയ്യാറായത്.
താന്‍ കബ്ബളിപ്പിയ്ക്കപ്പെട്ടുവെന്ന് മനസ്സിലായാല്‍ ഉടനെ പോലീസില്‍ പരാതികൊടുക്കുകയല്ലേ വേണ്ടത്? സാമാന്യബോധമുള്ളവര്‍ അങ്ങിനെയല്ലേ ചെയ്യുക?
ഇതിന് വേണ്ടി നാട്ടില്‍ അന്വേഷണം നടത്തിയ ആളുകള്‍ ഈ യുവാവ് പഠിച്ച സ്ഥലം, പരിചിതര്‍ എന്നിവരുടെ അടുത്തെല്ലാം പോയെന്നും അവരുമായി സംസാരിച്ച് ഇയാള്‍ ഒരു ഐ.എ.എസുകാരനല്ല എന്ന് മനസ്സിലാകിയതയി പറയുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം അയാള്‍ ഒരു ക്ലെയിം ചെയ്തിട്ടില്ല അങ്ങിനെ(തെറ്റാവാം).

നാട്ടില്‍ അന്വേഷണം നടത്തുന്ന ഈ അന്വേഷകര്‍ ഈ വ്യക്തിയെ നേരിട്ട് പിടിച്ച് നിറുത്തി ചോദിയ്ക്കാത്തതെന്ത്? എല്ലാ ഉത്തരങ്ങളും നേരിട്ട് റെക്കോര്‍ഡ് ചെയ്ത് പോഡ്കാസ്റ്റും ചെയ്യാമായിരുന്നല്ലോ?

Whats the fun in the kill without a chase?

അയാളെ അപമാനിച്ച്, കള്ളനെന്നും കാപട്യക്കാരനെന്നും മുദ്ര കുത്തി, പരാജയപ്പെടുത്തുകയാണ്; സ്വന്തം വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി.

ഈപ്പറഞ്ഞ വ്യക്തി ഒരു കേന്‍സര്‍ രോഗിയാണെന്നും താന്‍ R.C.C യില്‍ ചികിത്സയിലാണെന്നും അറിഞ്ഞവഴി അവിടെ ചികിത്സ ചെയ്തിട്ടുള്ള ആ പ്രായത്തിലുള്ള എല്ലാ മനുഷ്യരുടെയും വിവരങ്ങള്‍ വേട്ടനായ്ക്കള്‍ക്കിട്ടുകൊടുക്കുന്നു, രോഗികളുടെ വിവരങ്ങള്‍; അത് അസുഖമാകട്ടെ, അവന്റെ അഡ്രസ്സാകട്ടെ എന്തുമാകട്ടെ സംരക്ഷിയ്ക്കാന്‍ ചുമതലപ്പെട്ട ഒരു ഭിഷഗ്വരന്‍.
എവിടെയാണ് നമുക്ക് പിഴച്ചുപോകുന്നത്? സ്വന്തം രോഗത്തെക്കുറിച്ച്, ശപഥം ചെയ്ത ഒരു ഡോക്റ്ററോട് എങ്ങിനെ നമുക്ക് ചര്‍ച്ചചെയ്യാന്‍ കഴിയും? ഞാന്‍ ഒരു ദരിദ്രനാണേങ്കില്‍ എന്റെ അസുഖത്തിനും എന്റെ മാനത്തിനും ഇവിടെ ഒരു വിലയുമില്ലേ? ഇന്‍‌വെസ്റ്റിഗേഷന്‍ എന്നുപറഞ്ഞുനിരങ്ങുന്ന ഏതു തോന്ന്യാസിയ്ക്കും എത്തിനോക്കവുന്നതാണോ നമ്മുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍? അത് കാണിച്ചുകൊടുക്കയാണോ ഉയര്‍ന്ന ജോലിയിയിലിരിയ്ക്കുന്ന ഡോക്ടര്‍മാരുടെ സാമൂഹ്യസേവനം?

ആ ഡോക്ടരുടെ പ്രവൃത്തിയും R.C.C യിലെ രജിസ്റ്ററുകള്‍ എതോ സാധാരണ വ്യക്തികള്‍ക്ക് കാണിച്ച്കൊടുക്കയും അതിനെക്കുറിച്ച് ബ്ലോഗ് പോലെ ഒരു മാധ്യമത്തില്‍ പരാമര്‍ശിയ്ക്കുകയും ചെയ്തവര്‍ക്ക് നേരെയും അന്വേഷണം വേണം. വിവരാന്വേഷണ നിയമപ്രകാരം പോലും ഒരാളുടെ അസുഖവിവരങ്ങള്‍ അയാള്‍ക്കോ അയാളുടെ അടുത്ത ബന്ധുവിനോ മാത്രമേ വെളിപ്പെടുത്തുവാന്‍ പാടുള്ളൂ.

മാനുഷിക പരിഗണന എന്നത് മൌലികാവശമാണ്. അത് ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ഇവിടെ മാനുഷികപരിഗണനകള്‍ നിഷേധിയ്ക്കെപ്പെട്ടിട്ടുണ്ടോ എന്ന് നിയമ വിദഗ്ധര്‍ ചര്‍ച്ച ചെയ്യട്ടെ!

പ്രിയപ്പെട്ട കുന്നംകുളത്തുകാരാ, നിങ്ങള്‍ കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് തിരുത്താനും ഭാവിയില്‍ വലിയ സ്ഥാനങ്ങളില്‍ എത്താനും സമയമുണ്ട്. ഈ കാപട്യങ്ങളെ കണ്ട് ഭയക്കാതെ ധീരമായി മുന്നോട്ട്.

ഒന്നിനെ മാത്രമെ നീ ഭയക്കേണ്ടതുള്ളൂ, നിന്റെ മനസ്സിനെ!

Jean-Claude Romand എന്ന ഒരു ഫ്രഞ്ച്കാരനുണ്ടായിരുന്നു പത്തു മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ്. The man who faked his life എന്ന പേരില്‍ ഈയിടെ അയാളുടെ കഥ ഒരു documentary ആയി കാണുകയുണ്ടായി. സമൂഹവും കുടുംബവും പ്രതീക്ഷിച്ചതിനനുസരിച്ച് എത്തിച്ചേരാനാവാതെ വന്നപ്പോള്‍ അതേ ജീവിതം അഭിനയിച്ച ഒരു മനുഷ്യന്‍. ഡോക്ടറല്ലാതിരുന്നിട്ടും w.h.o യില്‍ ഡോക്ടറാണെന്ന് സ്വന്തം ഭാര്യെയെയും കുടുംബത്തെയും വിശ്വസിപ്പിച്ച് എന്നും രാവിലെ ജോലിയ്ക്ക് പോയിരുന്ന ഒരു വ്യക്തി. വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ കള്ളം കണ്ടുപിടിയ്ക്കപ്പെട്ടപ്പോള്‍ രണ്ട് കുട്ടികളേയും ഭാര്യയേയും മാതപിതാക്കളെയും കൊന്ന് ആത്മഹത്യയില്‍ അഭയം തേടിയ റോമാണ്ടിനെ ഞാന്‍ വെറുതെ ഓര്‍ത്ത് പോയി. നഷ്ടപ്പെട്ടത് ആര്‍ക്കാണ്? എനിയ്ക്കറിയില്ല.
ലാഭം ആര്‍ക്കാണ്? ചാനല്‍ മുതലാളിമാര്‍ക്ക്! പ്രൈം റ്റൈം സ്റ്റോറി കിട്ടിയല്ലോ അവര്‍ക്ക്.

ഇവിടെയും അത് തന്നെയല്ലേ അവസ്ഥ?

അഭിപ്രായങ്ങള്‍

  1. ഐ.എ.എസു കാരും സി.ഐ.ഡികളും.

    മാനുഷികപരിഗണനകളെക്കുറിച്ചും അവയുടെമേലുള്ള കുതിരകയറ്റങ്ങളെക്കുറിച്ചും.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. സിയാബിനെ അഴിക്കുള്ളില്‍ എത്തിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിനു പിന്നിലെ ഗൂഡ ലക്‌ഷ്യം എന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാം.

    മറുപടിഇല്ലാതാക്കൂ
  4. കുറേ ബൂലോക ചെറ്റകള്‍ ഇറങ്ങിയിട്ടുണ്ട്...അവന്റെ ഒക്കെ അപ്പനു സ്ത്രീധനം കിട്ടിയതാ ഗൂഗിളിന്റെ ബ്ലോഗ്സ്പോട്ടും, അതില്‍ വരുന്ന ബ്ലോഗുകളും, ബ്ലോഗേര്‍സും എന്ന ധാരണയില്‍. പരമ നാറികള്‍. ഇവന്മാര്‍ക്കൊക്കെ എന്തു യോഗ്യത ആണു ഉള്ളത്?? ഇവരൊക്കെ ആരാണു?? സിയാബി എന്ന ആളുടെ ഒരു ബ്ലോഗും ഞാനും വായിച്ചിട്ടില്ല. അങ്ങേരു ആരാ എന്നു പോലും എനിക്കറിയില്ല പക്ഷെ സിയാബിനു ആരെങ്കിലും പൈസ എന്തെങ്കിലും കാരണത്തിനു അയച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ അവര്‍ അതു ഒരു കാരുണ്യ പ്രവര്‍ത്തനം ആയിട്ടാണു ചെയ്തതെങ്കില്‍ ഒരു കാരണവശാലും ഈ ബൂലോക തെണ്ടികളുടെ അടുത്ത് വെളിപ്പെടുത്തേണ്ടിയിരുന്നില്ല. എനിക്കു ആ പെണ്ണുമ്പിള്ളയോട് ചോദിക്കാന്‍ ഉള്ളത് എന്തു പിണ്ണാക്കു ഓര്‍ത്തിട്ടാണു പിന്നെ ഔദാര്യം കാണിക്കാന്‍ ഇറങ്ങി പുറപ്പേട്ടതു എന്നാണു?? ഇനി സിയാബ് പറ്റിച്ചതാണെങ്കില്‍ തന്നെ പോയെന്നു കരുതി മിണ്ടാതിരിക്കണം, കാരണം ചോദിക്കുന്നവര്‍ക്കെല്ലാം പൈസ കൊടുക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ പലതും തട്ടിപ്പായിരിക്കും. അന്വേഷിക്കാതെ പൈസ കൊടുത്തിട്ടു പിന്നെ എന്നെ പറ്റിച്ചേ പറ്റിച്ചേ എന്നു പറഞ്ഞു അലറി വിളിച്ചു നടന്നാ ഞാന്‍ ആണേല്‍ മുഖം അടച്ചൊന്നു തരത്തേ ഉള്ളൂ. പക്ഷേ ചില ബൂലോക യോഗ്യന്മാര്‍ ആളാവാന്‍ ഇറങ്ങി തിരിച്ചേക്കാം, ആ നാണം കെട്ടവന്മാരോട് എന്തു പറയാന്‍!!!!

    പിന്നെ പോസ്റ്റിട്ട ചേട്ടായി.....കുറേ ഊമ്പന്മാര്‍ ബ്ലോഗില്‍ കിടന്നു അലറി വിളിച്ചു എന്നു വച്ചു ഒരു ചുക്കും സംഭവിക്കില്ല, പക്ഷെ അവരോട് പോലീസില്‍ പരാതി പെടൂ പെടൂ എന്നു പറഞ്ഞു ചൂടാക്കിയാല്‍ ആ നാണം കെട്ടവര്‍ ചിലപ്പോള്‍ പരാതിപെട്ടു എന്നിരിക്കും. ഒടുവില്‍ ഈ പയ്യന്‍ അകത്താകും, പിന്നെ പുറകേ നടന്നു സമയം കളയേണ്ടി വരും, ഒരു പക്ഷേ ഒരു ബ്ലാക്ക് മാര്‍ക്കായി അദ്ധേഹത്തിന്റെ ബാക്ക് ഗ്രൌണ്ടില്‍ ഇതു എന്നേക്കും അവശേഷിച്ചേക്കാം.

    പരാതി പെടൂ എന്നു പറയുന്നതിലും ഭേദം ബൂലോക യോഗ്യന്മാരോട് പോയി പണി നോക്കടാ ഡാഷിന്റെ മക്കളേ എന്നു പറഞ്ഞാ ചിലപ്പോ അവന്മാരു ഇതൊക്കെ നിര്‍ത്തി വീട്ടുകാര്യം നോക്കി ഇരുന്നോളുമായിരിക്കും.

    പിന്നെ എന്റെ ഭാഷ ഇങ്ങനൊക്കെ ആണു, സൌകര്യം ഉണ്ടേല്‍ കമന്റായി ഇവിടേ ഇട്ടേക്കു,

    മറുപടിഇല്ലാതാക്കൂ
  5. "വിഷയം വഷളാക്കി കുളമാക്കാനുള്ള ശ്രമത്തിന്റെ ഏറ്റവുംനല്ല ഉദാഹരണമാണ് നിങ്ങളുടെ പോസ്റ്റ്‌. പരമാവധി പ്രകോപനമുണ്ടാക്കി ആരെക്കൊണ്ടും തീര്‍ക്കാന്‍ പറ്റാത്ത പ്രശ്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ഇത്! സിയാബ്‌ വഞ്ചിച്ചു എന്ന ആരോപണം ഉന്നയിച്ച വ്യക്തിയുടെയടുത്തു സംസാരിച്ചാല്‍ തീരുന്ന പ്രശ്നം പോലീസ്‌,കോടതി എന്നിവടെ എല്ലാം എത്തിക്കാനുള്ള ഈ ശ്രമം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ.... ഇതെല്ലാം കണ്ടു ആവേശം കൊള്ളുന്ന സിയാബ്‌ മാത്രമേ അനുഭവിക്കാനുണ്ടാവൂ.... ഇപ്പോള്‍ കൂടെ നില്‍ക്കുന്ന ഒറ്റ അഭ്യുടയകാംഷികളും ജയിലില്‍ കൂട്ടുണ്ടാവില്ല എന്ന് ഓര്‍ത്താല്‍ ആ ചെറുപ്പക്കാരന് നന്ന്!'

    ഈ പറഞ്ഞിരിക്കുന്ന അഭിപ്രായം എനിക്ക് യോജിപ്പുള്ള മറ്റൊരു കമെന്റിന്റെ ഭാഗമാണ്.

    സിയാബേ........സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

    മറുപടിഇല്ലാതാക്കൂ
  6. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. നാട്ടുകാരന്‍,
    ഈ വിഷയം ഇനി എന്തോ കുളമാവാന്‍? നാലു ലേഖനങ്ങളാണ് ഒരു പത്രത്തില്‍ ആ യുവാവിന്റെ പേരും വെച്ച് ഇറങ്ങിയിട്ടുള്ളത്. അതിന്റെയെല്ലാം ഉദ്ദേശം വളരെ നല്ലതാണേന്ന് ലേഖകര്‍ എഴുതുന്നുണ്ടെങ്കിലും അതിനകത്ത് അവര്‍ കാണിക്കാത്ത മാനുഷികപരിഗണനയെക്കിറിച്ചാണ് ഈ പോസ്റ്റ്.
    അതിനകത്ത് അവര്‍ accuse ചെയ്യുന്നത് കുറഞ്ഞത് 5 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കാവുന്ന കുറ്റങ്ങളാണ്. ഇതെല്ലാം കണ്ട് കണ്ണ് മഞ്ഞളിച്ച് കുറെ പേര്‍ അതിന് അഭിപ്രായം പറയാനും.
    ഇവിടെ സംരക്ഷിയ്ക്കപ്പെടേണ്ട പരിഗണനകള്‍ കാറ്റില്‍പ്പറത്തപ്പെട്ടത് ആ യുവാവ് ഒരു poor background ല്‍ ഉള്ള ആളായതുകൊണ്ടല്ലെ? തിരിച്ച് ഒരു വാക്കുപറയാന്‍ കെല്‍പ്പില്ലാത്തതുകൊണ്ടല്ലേ പാവം ആ ചെറുപ്പക്കാരെനെ ഇവര്‍ കല്ലെറിയുന്നത്?
    കാശുകൊടുത്ത ഉമ്മാച്ചി അവരുടെ private account details ഇങ്ങിനെ പരസ്യമാക്കിയത് ശരിയാണേന്ന് തോന്നുന്നുണ്ടോ?

    തെറ്റുചെയ്തവര്‍ ശിക്ഷിയ്ക്കപ്പെടണം, അത് ഐ.എ.എസ് കാരനാണെങ്കിലും; ഞാന്‍ പറയുന്നതല്ല, ഈ വ്യക്തി തെറ്റു ചെയ്തെന്ന് ശക്തിയുക്തം വാദിയ്ക്കുന്നവര്‍ നിയമം കയ്യിലെടുക്കാതെ സൈബര്‍പോലീസില്‍ പരാതികൊടുക്കയാണ് വേണ്ടത്. ആ യുവാവിന്റെ ഈ അവസ്ഥയില്‍ വല്ലാത്ത വിഷമമുണ്ട്, പ്രത്യേകിച്ചും ഇതുപോലുള്ള അസുഖങ്ങള്‍ വന്നിരിയ്ക്കുന്ന അവസ്ഥയില്‍ കൂടെയുണ്ടെന്ന് കരുതുന്നവര്‍ ഒറ്റപ്പെടുത്തുമ്പോള്‍.

    മറുപടിഇല്ലാതാക്കൂ
  8. "പരമാവധി പ്രകോപനമുണ്ടാക്കി ആരെക്കൊണ്ടും തീര്‍ക്കാന്‍ പറ്റാത്ത പ്രശ്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ഇത്! സിയാബ്‌ വഞ്ചിച്ചു എന്ന ആരോപണം ഉന്നയിച്ച വ്യക്തിയുടെയടുത്തു സംസാരിച്ചാല്‍ തീരുന്ന പ്രശ്നം പോലീസ്‌,കോടതി എന്നിവടെ എല്ലാം എത്തിക്കാനുള്ള ഈ ശ്രമം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ...."

    പ്രശ്നങ്ങള്‍ തുടങ്ങിവെച്ചവര്‍ ഇപ്പോള്‍ നല്ലവരായി :)))

    അപ്പോള്‍ ശശി ആരായി അല്ല ആരായി????

    മറുപടിഇല്ലാതാക്കൂ
  9. ഇപ്പോള്‍ ശശി നാറിയായി!!!:) :)
    പുണ്യവാളന്‍ നാട്ടുകാരന്‍ ഇവിടെയും എത്തിയോ??
    ഇവരെയാണു ഏറ്റവും സൂക്ഷിക്കേണ്ടത്. ‘ചിലന്തി‘യായും അനോണിയായും പതുങ്ങി നടക്കുന്ന ഇവര്‍ വിഷം ചീറ്റി നടക്കുകയാണ്. സൂക്ഷിക്കുക.....

    മറുപടിഇല്ലാതാക്കൂ
  10. അനോണി Joseph Thomas,

    ഞാന്‍ ആരെയും "നാറി" എന്ന് വിളിച്ചിട്ടില്ല, വിളിക്കുകയുമില്ല! അതെന്റെ സംസ്കാരമല്ല!

    താങ്കളുടെ രോഗം മനസിലാകുന്നു. താങ്കള്‍ക്കു എന്റെ മറ്റൊരു പോസ്റ്റിനോടുള്ള വിരോധം തീര്‍ക്കുന്നത് ഇവിടെ വേണമെന്നില്ല ! ആ പോസ്റ്റില്‍ തന്നെ പോയിതീര്‍ക്കാവുന്നതെയുള്ളൂ... അവിടെ വന്നാല്‍ ഞാന്‍ അവിടെത്തന്നെ മറുപടി പറയാം ! വെറുതെ മനോജിനെ ഇവിടെ ബുദ്ധിമുട്ടിക്കേണ്ട
    മതപരമായ സ്പിരിറ്റ്‌ നല്ലതാണ്..... എന്നുകരുതി എതിരഭിപ്രായം പറയുന്നവരെയെല്ലാം ഒളിച്ചിരുന്ന് ആക്ഷേപിക്കുന്നത് നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല! കാരണം എനിക്ക് പറയാനുള്ളത് ഞാന്‍ എന്റെ പേരില്‍ തന്നെ പറയും , അല്ലാതെ താങ്കളെപ്പോലെ അനോണി ആയിട്ടല്ല!

    "അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് " എന്നാ പഴഞ്ചൊല്ല് കേട്ടിട്ടില്ലേ?

    എന്റെ പഴയ പോസ്റ്റില്‍ മറുപടി പറഞ്ഞു നേടാം എന്ന് തോന്നുന്നില്ലെങ്കില്‍ ഞാന്‍ പോകുന്നിടത്തെല്ലാം വന്നു എന്നെ പുണ്യാളനോ മറ്റെന്തെങ്കിലുമോ ആക്കിക്കോളൂ..... ഒരു ആശ്വാസം കിട്ടുമെങ്കില്‍ ഞാനായിട്ട് അത് തടയുന്നില്ല!

    Manoj,

    "ശശി ആരായാലും" ഞാന്‍ പറയാനുള്ളത് പറഞ്ഞു എന്ന് മാത്രം.
    മനോജ്‌ അത് നല്ല അര്‍ത്ഥത്തില്‍ത്തന്നെ എടുക്കും എന്നുകരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  11. എടോ നാട്ടുകാരാ, താന്‍ എന്തിനാടോ കാടു കയറുന്നത്? താന്‍ എഴുതിയ പല ചവറുകളും, കമന്റുകളും വായിച്ചിട്ടുള്ള എല്ലാവര്‍ക്കും താന്‍ ആരാണെന്ന് മനസ്സിലാകും. വേറെ പോസ്റ്റും ഇതുമായി കൂട്ടികുഴയ്ക്കണ്ട. എന്റെ സ്പിരിറ്റിനേക്കുരിച്ച് തനിക്കൊന്നും അറിയില്ല. ഞാന്‍ ഉദ്ദേശിച്ചത് സിയാബ് പ്രശ്നത്തില്‍ തനിക്കും തന്റെ കൂട്ടുകാര്‍ക്കും ഉള്ള താല്‍പ്പര്യത്തേക്കുറിച്ച് മാത്രമാണ്. വിഷം ചീറ്റലും ചോര കുടിയും അതു തന്നെയാണ് നിങ്ങള്‍ ചെയ്യുന്നത്. പിന്നെ ഞാന്‍ എവിടെയാണ് മനോജിനെ ഇതില്‍ വലിച്ചിഴച്ചത്? ‘ശശി നാറിയായി’ എന്നത് ഒരു പ്രയോഗമാണ്( ഞങ്ങളുടെ നാട്ടില്‍) അതു മാത്രം. അല്ലാതെ താന്‍ അങ്ങനെ പറഞ്ഞു എന്നല്ലടോ മനുഷ്യാ!!!

    മറുപടിഇല്ലാതാക്കൂ
  12. ഞാന്‍ മഹത്തായ എഴുത്തുകാരനോന്നും ആണെന്ന് ഞാന്‍ അവകാശപ്പെട്ടിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല.
    എന്നെ ഒരു ഗ്രൂപ്പിലും പെടുത്തണ്ട കാര്യവുമില്ല.

    എനിക്കെന്തായാലും ഈ അനോനോനിയോടു ഇനി മറുപടി പറയാന്‍ താല്പര്യവുമില്ല. മരുപടിവേണമെങ്കില്‍ സ്വന്തം മേല്‍വിലാസവുമായി വന്നാല്‍ ആലോചിക്കാം!

    അപ്പോള്‍ പറഞ്ഞതുപോലെ ............ ശരി കൂട്ടുകാരാ.....

    മറുപടിഇല്ലാതാക്കൂ
  13. @നാട്ടുകാരന്‍: ഒരു ബ്ലോഗര്‍ പ്രൊഫൈല്‍ ഇല്ല എന്നതു കൊണ്ട് എങ്ങനെയാണു അനോണിയാകുന്നത്? എന്റെ പേര് വച്ചല്ലാതെ ഞാന്‍ എങ്ങനെയാടോ കമന്റ് എഴുതുന്നത്? പോസ്റ്റുകളൊന്നും ഇടാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് ഇപ്പോള്‍ ഇങ്ങനെയേ പറ്റൂ. പിന്നെ ഞാന്‍ താങ്കളോട് ആവശ്യപ്പെട്ടിട്ടൊന്നുമല്ലല്ലൊ നിങ്ങള്‍ മറുപടി തന്നത്.

    മറുപടിഇല്ലാതാക്കൂ
  14. ആദ്യമായി വിന്സിനോടു അല്പം ബഹുമാനം തോന്നുന്നു ..
    വിന്‍സ്‌ പറഞ്ഞതാണ് അതിന്റെ ശരി ..ഏത്‌ ..

    മറുപടിഇല്ലാതാക്കൂ
  15. സഹായം ചെയ്തവര്‍ക്ക് കാശ് ചെലവാക്കിയതിന്റെ പ്രൂഫ്‌ കൊടുക്കുക എന്നത് IAS കാര്‍ക്ക് ബാധകമല്ലേ?

    മറുപടിഇല്ലാതാക്കൂ
  16. ഞാന്‍ മനസ്സിലാക്കിയിടത്തോളം അയാള്‍ ഒരു ക്ലെയിം ചെയ്തിട്ടില്ല അങ്ങിനെ(തെറ്റാവാം).
    -----------
    http://www.linkedin.com/pub/siyab-p-ias/13/a08/75

    thettanu!!!!

    മറുപടിഇല്ലാതാക്കൂ
  17. സഹായം ചെയ്തവര്‍ക്ക് അത് ചോദിയ്ക്കാം, കിട്ടിയില്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടുമെന്ന് പറയാം. അതല്ലാതെ വ്യക്തിഹത്യ നടത്തണമോ എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം.
    അതുകൊണ്ടാണ് ഞാന്‍ ഇതു പറഞ്ഞത്, “പ്രിയപ്പെട്ട കുന്നംകുളത്തുകാരാ, നിങ്ങള്‍ കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് തിരുത്താനും ഭാവിയില്‍ വലിയ സ്ഥാനങ്ങളില്‍ എത്താനും സമയമുണ്ട്. ഈ കാപട്യങ്ങളെ കണ്ട് ഭയക്കാതെ ധീരമായി മുന്നോട്ട്.“

    ഞാന്‍ ഇവിടെ സിയാദിന്റെ വക്കാലത്ത് പിടിയ്ക്കാന്‍ വന്നതല്ല. ഏതൊരു കുറ്റവാളിയും കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന് ഈ വങ്കന്മാരെ ഓര്‍മിപ്പിയ്ക്കാനും, അതിലുപരി ഇവിടെ നടക്കുന്ന അസമത്വത്തിനും മനുഷ്യാവകാശലംഘനത്തിനും എതിരെ ശബ്ദമുയര്‍ത്തുവാന്‍ വന്നതാണ്.
    നിയമം അതിന്റെ വഴിയ്ക്ക് നീങ്ങട്ടെ. തെറ്റുചെയ്തവര്‍ ശിക്ഷിയ്ക്കപ്പെടണം, പക്ഷെ അതിനിവിടെ കോടതിയുണ്ട്.
    R.C.C യില്‍ നിന്ന് ഫയല്‍ പരിശോധിച്ചത് ഒരു criminal offence ആണെന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂ

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്