ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.
തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. വാര്‍ത്ത ഇവിടെ .

ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം.

എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലേ?

ഇത് ഞാന്‍ പണ്ട് ND TV വാര്‍ത്ത കണ്ടെഴുതിയതാണ്. അന്ന് ആശുപത്രിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്ത് നില്‍ക്കേണ്ടി വരുന്ന രോഗികളേക്കുറിച്ചുള്ള ഒരു റിപ്പോറ്ട്ടായിരുന്നു അതെന്നാണ് എന്റെ ഓര്‍മ്മ . ഇതൊക്കെയാണ് നമ്മളറിയേണ്ടത്, എന്നാല്‍ നമ്മില്‍നിന്നും മറച്ചുവെയ്ക്കപ്പെടുന്നത്.

കണ്ണുചിമ്മുന്ന മാര്‍ബിള്‍ തറയും 21 പ്രാവശ്യം ബി.പി നോക്കുന്ന നഴ്സുമാരുമുള്ള പ്രൈവറ്റ് ആശുപത്രികള്‍ എന്നാണ് എനിക്കുപേക്ഷിയ്ക്കാന്‍ കഴിയുക്?

എന്റെയൊരവസ്ഥ?






അഭിപ്രായങ്ങള്‍

  1. ഇതിവിടെ നിന്നാല്‍ പോരാ. രാജ്യത്തെ പ്രധാന ആശുപത്രികളെല്ലാം ഇതുപോലെ റഫറല്‍ ആശുപത്രികളാക്കണം. ജനങ്ങള്‍ പ്രൈമറി ഹെല്‍ത്ത്സെന്ററുകളിലും ജില്ലാ ആശുപത്രികളിലും പോകാന്‍ പഠിയ്ക്കണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യക്കാരുണ്ടാകണം. ഉത്തമമായ ചികിത്സകളും റിസര്‍ച്ചുകളും അവിടെനിന്നുണ്ടാവണം.

    സമയമില്ലാത്ത നേരത്ത് ഓടിച്ച് കുറിച്ചതാണ്, കൂടുതല്‍ എഴുതണമെന്നാഗ്രഹമുണ്ടെങ്കിലും തിരക്കുകൊണ്ട് നടക്കുന്നില്ല; ക്ഷമിയ്ക്കുമല്ലോ!

    മറുപടിഇല്ലാതാക്കൂ
  2. തീർച്ചയായും നല്ല തീരുമാനം എന്നാണ് തോന്നുന്നത്.

    ജനങ്ങൾ എല്ലാവരും അവരവരുടെ ഏരിയായിലുള്ള പ്രൈമറി സെന്ററിൽ തന്നെ പോകണം. അവിടെ പറ്റാതെ വരുമ്പോൾ മാത്രമെ അതിനു മുകളിലുള്ള ആശുപത്രിയിലേക്ക് അവിടത്തെ ഡോക്ടർ പറഞ്ഞയക്കാവൂ.

    അതുപോലെ തന്നെ പ്രൈമറി സെന്ററിന്റെ ഏരിയായിൽ നിന്നും വരുന്നവരെ നേരിട്ട് പ്രവേശിപ്പിക്കാതെ ഡോക്ടറുടെ ലെറ്ററുമായി വരണമെന്ന നിബന്ധനയും വയ്ക്കണം. എന്നാൽ എല്ലാ ആശുപത്രിയിൽ നിന്നും നല്ല ചികിത്സ എല്ലാവർക്കും കിട്ടുമെന്നു മാത്രമല്ല ഡോക്ടർമാരുടെ മുന്നിലെ തിരക്കും ഒഴിവാകും അവർക്ക് രോഗികളെ നല്ല രീതിയിൽ ശ്രദ്ധിക്കാനും സമയം കിട്ടും.

    മറുപടിഇല്ലാതാക്കൂ
  3. ചികിത്സാസമ്പ്രദായത്തിലെ വലിയ ഒരു മാറ്റത്തിനാണ് ഇത് വഴി വെയ്ക്കുക. പ്രൈമറി ക്ലിനിക്കില്‍ നിന്ന് ലാബ്, എക്സ്-റേ ടെസ്റ്റുകള്‍ കഴിഞ്ഞയാള്‍ക്ക് മെഡിയ്ക്കല്‍ കോളേജില്‍ ചെല്ലുമ്പോള്‍ വീണ്ടും ഇവ ചെയ്യേണ്ട ആവശ്യമില്ല(ചില സാഹചര്യങ്ങളില്‍ ഒഴിച്ച്). ഇതു വഴി സമയലാഭം, സുതാര്യമായ ചികിത്സ, വേഗത്തിലുള്ള ചികിത്സാനിര്‍ണ്ണയം എന്നിവ സാധ്യമാകും. Intern, house officer, PG student, Assistant consultant എന്നിങ്ങലെ പല തട്ടങ്ങളിലൂടെ കടന്നുപോവാതെ ഉയര്‍ന്ന ചികിത്സ പെട്ടെന്ന് തന്നെ കിട്ടാന്‍ ഈ സംവിധാനം കൊണ്ട് സാധിയ്ക്കുമെന്ന് കരുതാം.
    എല്ലാ കാര്യങ്ങള്‍ക്കും അതിന്റെ ഒരു നടത്തിപ്പുവശമുണ്ടല്ലോ, അവിടെയാണ് പലപ്പോഴും നമ്മുടെ നയങ്ങളില്‍ പാളിച്ചകള്‍ സംഭവിയ്ക്കുക. ഇനി ഇതെങ്ങിനെയാണാവോ ഇവര്‍ അലമ്പാക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. തികച്ചും ന്യായമായ, പ്രസക്തമായ ചിന്തകള്‍.

    മറുപടിഇല്ലാതാക്കൂ
  5. "ജനങ്ങൾ എല്ലാവരും അവരവരുടെ ഏരിയായിലുള്ള പ്രൈമറി സെന്ററിൽ തന്നെ പോകണം. അവിടെ പറ്റാതെ വരുമ്പോൾ മാത്രമെ അതിനു മുകളിലുള്ള ആശുപത്രിയിലേക്ക് അവിടത്തെ ഡോക്ടർ പറഞ്ഞയക്കാവൂ.

    അതുപോലെ തന്നെ പ്രൈമറി സെന്ററിന്റെ ഏരിയായിൽ നിന്നും വരുന്നവരെ നേരിട്ട് പ്രവേശിപ്പിക്കാതെ ഡോക്ടറുടെ ലെറ്ററുമായി വരണമെന്ന നിബന്ധനയും വയ്ക്കണം " മുന്നാഭായി എം ബീ ബീയെസ് കണ്ടായിരുന്നോ? ചത്തു വടിയായാല്‍ പിന്നെ ലെറ്റെര്‍ വേണോ?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

ഇന്ത്യക്കാരനെ മതി

Wanted - Preferably Indians എന്ന പരസ്യം കൊടുത്ത ഐ.ടി കമ്പനി പുലിവാലു പിടിയ്ക്കുന്നു. 'Minimum six years of experience in IT . . . The person should be a UK citizen with security clearance from the UK Government. Preferably of Indian origin.' ഇംഗ്ലണ്ടിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇതിനെതിരെ അന്വേഷണാം നടത്തുന്നു. ആദ്യം വായിച്ചപ്പോള്‍ ചിരിയ്ക്കാനാണ് തോന്നിയത്. ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്കാണ് മുന്‍‌ഗണനയെന്ന് ഒരു ബ്രിട്ടീഷ് ഐ.ടി കമ്പനി പരസ്യം ചെയ്തിരിയ്ക്കുന്നു. ഒരു ഭാരതീയന് അഭിമാനിയ്ക്കാന്‍ ഇതില്പരം എന്തു വേണം? ആഗോളതലത്തില്‍ തന്നെ അറിയപ്പെട്ടു കഴിഞ്ഞ ഭാരതീയന്റെ ഐ.ടി കഴിവുകള്‍ക്ക് ഒരു പൊന്‍‌തൂവല്‍ കൂടിയെന്നേ ആദ്യം കരുതിയുള്ളൂ. പിന്നെയാണ് പരസ്യത്തിലെ യു.കെ ഗവര്‍മ്മെന്റിന്റെ സെക്യൂരിറ്റി ചെക്കുകള്‍ കൈവശമുള്ള ആളായിരിയ്ക്കണം എന്ന ഭാഗം ശ്രദ്ധിച്ചത്. അതെ, അതുതന്നെ. റാണമാരെയും ഹെഡ്ലിമാരെയും ഇനി കൂടുതല്‍ വച്ചുപൊറുപ്പിയ്ക്കില്ലെന്ന് തന്നെയാണ് ആ ഭാഗം ഉദ്ദേശിയ്ക്കുന്നത്. ഇത്രയും നാള്‍ പത്രങ്ങളില്‍ ഇന്ത്യനെന്നോ പാക്കിസ്ഥാനിയെന്നോ ഒരു വേറ്തിരിവ് കണ്ടിരുന്നില്ല, പകരം South Asian എന്ന ഒരു പൊതുനാമത്ത...