സിയാബ്, എനിയ്ക്ക് നിന്നെയറിയില്ല.
നിന്നെക്കുറിച്ച് ഞാന്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചത് ഒരാള്‍ക്കൂട്ടം നിന്നെ കല്ലെറിയുന്നത് കണ്ടിട്ടാണ്.
നീ തെറ്റുചെയ്തിട്ടുണ്ടോ എന്ന് എനിയ്ക്കറിയില്ല. പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു?
തെറ്റുകളിലെ ഉത്തരങ്ങള്‍ തേടേണ്ടത് ചന്തയിലല്ല. ഈ രാജ്യത്ത് നിയമമുണ്ട്, അതിന്റെ സംരക്ഷകരുണ്ട്. അവര്‍ ഏറ്റെടുക്കട്ടെ ആജോലികള്‍.
അവര്‍ പറയുന്നു, നീ കള്ളനാണെന്ന്.
ഒരാളുടെ കയ്യില്‍ നിന്ന് കാശുവാങ്ങിയെന്നും നിനക്ക് അസുഖമാണെന്നും നീ ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.
വേറെയാരും നിനക്കെതിരെ ആരോപണങ്ങളുമായി വരാത്ത സ്ഥിതിയ്ക്ക് നിന്റെ ഉത്തരങ്ങള്‍ പബ്ലിക് ആവേണ്ട ആവശ്യമില്ല.
നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട.
മറ്റുള്ളവര്‍ക്ക് നീ കള്ളനാണെന്ന് സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്, അവരതിന്റെ വഴി നോക്കട്ടെ! മറ്റാരും നീ കബളിപ്പിച്ചുഎന്ന് പറഞ്ഞ് മുന്നോട്ട് വരാത്ത കാലത്തോളം നിന്റെ ഉത്തരങ്ങള്‍ നിനക്ക് മൌനമായി വെയ്ക്കാം.
സാമ്പത്തികമായി നീ വേറെ ആരൊടും കടപ്പെട്ടിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് ഈ അഭിപ്രായം.
നിന്റെ പഠനത്തെക്കുറിച്ചും നിന്റെ ജോലിയെക്കുറിച്ചും മറ്റുള്ളവര്‍ക്ക് വിശദീകരിയ്ക്കേണ്ട ഒരു കാര്യവുമില്ല.
ഇത് ഒരു ജോബ് ഇന്റര്‍വ്യൂ അല്ല, അവരാരും നിനക്ക് ജോലി തരാനും പോവുന്നുമില്ല, അവരുടെ അടുത്ത് നീ പഠിയ്ക്കാന്‍ പോവുന്നുമില്ല. അതുകൊണ്ട് നിന്റെ ജോലിയെക്കുറിച്ചോ, നിന്റെ യോഗ്യതയെക്കുറിച്ചോ ആരുടെയും അടുത്ത് പരാമര്‍ശിയ്ക്കേണ്ട ആവശ്യമില്ല.
നിന്നെ ഒരു മനുഷ്യനായികാണാന്‍ അവര്‍ ആദ്യം പഠിയ്ക്കട്ടേ, എന്നിട്ടുമതി നിന്റെ യോഗ്യതകള്‍ അളക്കാന്‍.
നിന്റെ അസുഖങ്ങള്‍ നീ വെളിപ്പെടുത്തിക്കഴിഞ്ഞു, ഇവിടെ ആര്‍ക്കും അതറിയേണ്ട ആവശ്യമില്ല. ഇനിയെങ്കിലും ഈ വിഷയത്തില്‍ നീ മൌനം പാലിയ്ക്കുക. നീ കാശു വാങ്ങിയെന്ന് ആരോപിച്ച വ്യക്തിയെ മാത്രം വിളിച്ച് സംസാരിയ്ക്കുക.
നമ്മള്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ലോകം എത്ര വികൃതമാണെന്ന് നീ മനസ്സിലാക്കുമല്ലോ? നിന്നെക്കുറിച്ച് വന്ന പത്രവാര്‍ത്തകളിലും ചാനല്‍ റിവ്യൂകളും കണ്ട് നിന്റെ പ്രശസ്തിയുടെ രസം നുകരാന്‍ അടുത്തുകൂടിയ ചെന്നായക്കൂട്ടങ്ങളെയാണ് നീ ഇപ്പോള്‍ തിരിച്ചറിഞ്ഞത്.
ഞാന്‍ മുകളില്‍പ്പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു...നിനക്ക് കാശുതന്ന് സഹായിച്ച വ്യക്തി പോലീസില്പരാതിപ്പെടാതിരിയ്ക്കാന്‍ അവരെ വിളിച്ച് സംസാരിയ്ക്കുക. നിന്റെ രോഗവിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരോട് വിശദീകരിയ്ക്കുക.
ഞാന്‍ മുകളില്‍പ്പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു...നിനക്ക് കാശുതന്ന് സഹായിച്ച വ്യക്തി പോലീസില്പരാതിപ്പെടാതിരിയ്ക്കാന്‍ അവരെ വിളിച്ച് സംസാരിയ്ക്കുക. നിന്റെ രോഗവിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരോട് വിശദീകരിയ്ക്കുക
മറുപടിഇല്ലാതാക്കൂകാശു തന്ന വ്യക്തി ആരായലും എത്രയും വേഗം അതു കൊടുത്തു തീര്‍ക്കാന്‍ ശ്രമിക്കുക. അവര്‍ നല്ലവരായിരുന്നെങ്കില്‍ ഇങ്ങനെയൊരു നാടകം നടത്തി ഒരാളെ നാറ്റിക്കാന്‍ ശ്രമിക്കില്ലായിരുന്നു. സിയാബിനു കുറച്കു നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുമല്ലൊ. അവരോട് കടം മേടിച്ചിട്ടായാലും ആ നാറിയ പണം തിരികെ കൊടുത്ത് കടം വീട്ടുക. ‘നാറിയ’ പത്രത്തിനെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്നും നോക്കുക. (സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന്.
മറുപടിഇല്ലാതാക്കൂ“നീ ചെയ്യേണ്ടത്: കാശുവാങ്ങിയ വ്യക്തിയെ വിളിച്ച് അവരുടെ എല്ലാ സംശയങ്ങളും തീര്‍ത്തുകൊടുക്കുക. മറ്റാരാടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യേണ്ട.“
മറുപടിഇല്ലാതാക്കൂ“നിന്റെ പഠനത്തെക്കുറിച്ചും നിന്റെ ജോലിയെക്കുറിച്ചും മറ്റുള്ളവര്‍ക്ക് വിശദീകരിയ്ക്കേണ്ട ഒരു കാര്യവുമില്ല.“
“നിനക്ക് കാശുതന്ന് സഹായിച്ച വ്യക്തി പോലീസില്പരാതിപ്പെടാതിരിയ്ക്കാന്‍ അവരെ വിളിച്ച് സംസാരിയ്ക്കുക. നിന്റെ രോഗവിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അവരോട് വിശദീകരിയ്ക്കുക.“
“പക്ഷേ, നിന്നെക്കല്ലെറിയാനും നിന്നെ ചെളി വാരിയെറിയാനും ഇവര്‍ക്ക് ആര് അംഗീകാരം കൊടുത്തു?“
അഭിനന്ദനങ്ങള്‍..... ഈ വരികള്‍ ഈ ആരോപണക്കാര്‍ വായിച്ച് പഠിക്കട്ടേ....
ചെന്നായ്ക്കള്‍ ആര്‍ത്തിപൂണ്ടു നടക്കുന്നു .
മറുപടിഇല്ലാതാക്കൂസിയാബ് ഒരു ക്രിമിനല്‍ തട്ടിപ്പും നടത്തിയിട്ടില്ല. ആരോ സ്വമേധയാ നല്‍കിയ സംഭാവന സ്വീകരിച്ചു. ചോദിച്ചാല്‍ ആ തുക തിരിച്ചു നല്‍കാം എന്ന് സിയാബ് പറയുന്നുമുണ്ട്. സൈബര്‍ സെല്ലില്‍ കേസ് കൊടുക്കും എന്നാണ് ചില ബ്ലോഗര്‍മാര്‍ ഭീഷണിപ്പെടുത്തുന്നത്. എന്തോരം തട്ടിപ്പുകള്‍ നടക്കുന്ന നാടാണിത്.സംഭാവന സ്വീകരിക്കുന്നത് സൈബര്‍ ക്രൈം ആകുമോ? സിയാബ് എന്തെങ്കിലും കളവ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നും വിചാരണ ചെയ്യേണ്ട ആവശ്യം ബൂലോകത്തിനില്ല. അനില്‍@ബ്ലൊഗ് എന്ന ബ്ലോഗ്ഗര്‍ ആണ്‍ സിയാബിനെ വേട്ടയാടുന്നത്. ഇത് നീതീകരിക്കാനാവില്ല. ഒരു ചെറുപ്പക്കാരന്റെ ജീവിതം കൊണ്ട് പന്താടാന്‍ ആരെയും അനുവദിക്കില്ല.
മറുപടിഇല്ലാതാക്കൂസുഹൃത്തേ,
മറുപടിഇല്ലാതാക്കൂതാങ്കള് പറഞ്ഞതൊക്കെ ശരിയെന്നു സമ്മതിയ്ക്കുന്നു. പക്ഷേ ഒന്നു ചോദിച്ചോട്ടേ.
ഐ.ഏ.എസ് ആണോ അല്ലയോ എന്ന ചോദ്യം വിടാം. പക്ഷേ സിയാബ് എന്ന ചങ്ങാതിയ്ക്ക് ഒരസുഖവും ഇല്ലെങ്കിലോ?
അവിടെ ആരായിരിയ്ക്കും ശരിയ്ക്കും ശരി?
പ്രിയ അഞ്ചല്‍ക്കാരാ,
മറുപടിഇല്ലാതാക്കൂഇവിടെ തെറ്റും ശരിയും തീരുമാനിയ്ക്കാന്‍ നമ്മളാരാണ്? നമ്മുടെ ദൈനംദിനജീവിതത്തില്‍ റിയാലിറ്റി ടി.വ്വിയും ചാനലുകളും അവരുടെ കുറ്റവിചാരണകളും കണ്ട് നമ്മുടെ കയ്യിലല്ലാത്ത നിയമം പോലും കയ്യിലെടുക്കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നു.
സിയാബ് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍പോലും ഇങ്ങിനെയല്ല അതിനെതിരെ പ്രതികരിക്കേണ്ടത്. ഇത് സെന്‍സേഷണലിസത്തിനെ മാത്രം ഉദ്ദേശിച്ച് നടത്തുന്ന ഒരുഗ്രന്‍ പൊറോട്ട് നാടകമാണ്.
അതിനെതിരെയാണ് എന്റെ പ്രതിഷേധം.