2009, ഡിസംബർ 16, ബുധനാഴ്‌ച

നിരൂപകരെ ക്ഷണിയ്ക്കുന്നു

ഇന്ന് വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ആനന്ദഭരിതവും ഹൃദയഭേദകവുമായിരുന്നു.

കാഴ്ച താഴെക്കാണുന്നതാണ്.കഴിഞ്ഞ 2 കൊല്ലമായി വാങ്ങിച്ചുകൊടുത്ത ഒറ്റ കളര്‍പ്പെന്‍സില്‍ പോലും കൈ കൊണ്ട് തൊടാത്തവന്‍ ഇന്ന് പത്തുനിമിഷം കൊണ്ട് തീര്‍ത്ത ചുമര്‍ചിത്രം. ആനന്ദലബ്ദ്ധിക്കിനിയെന്ത് വേണം? ഇടത് വശത്ത് ടി.വിയുടെയും സോഫായുടെയും നടുവില്‍ ഒഴിഞ്ഞ് കിടന്നിരുന്ന ചുമരാണ് തനയന്‍ കലാസൃഷ്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. അതും permanent ink marker ഉപയോഗിച്ച്.

കലാപരമായി എന്തെങ്കിലും വാസനയുണ്ടെങ്കില്‍ അതൊക്കെ പുറത്തുവരട്ടെ എന്ന് കരുതി ചിത്രം വരയ്ക്കാന്‍ സാമഗ്രികളും പുസ്തകങ്ങളും എല്ലാം വാങ്ങി പുര നിറച്ചപ്പോഴാണ് മനസ്സിലായത്,യെവന് ചെണ്ടപ്പുറത്ത് കോല് വീഴുന്നത് കേട്ടുനില്‍ക്കുന്നതാണിഷ്ടമെന്ന്.

എന്നപ്പിന്നെയങ്ങിനെ എന്ന് കരുതി, ഹാര്‍മോണിക്ക, xylophone, guitar 3 തരം, പിയാനോ രണ്ടുതരം എന്നിങ്ങനെ ഞാന്‍ ജീവിതത്തിലിന്നുവരെ കാണാത്ത, (കേള്‍ക്കാത്തതെന്ന് പറയേണ്ടല്ലോ)തായമ്പകയൊക്കെ വാങ്ങിയപ്പോഴാണ് ഈ സൃഷ്ടി.

ഇനിയിപ്പൊ ഉത്തരവാദിത്വമുള്ള ഒരു പിതാവെന്ന നിലയില്‍ (കരുണാകരനെപ്പോലെ) ഇതിനെ ഒരു അബ്സ്റ്റ്രാക്റ്റ് ചുമരെഴുത്തിനുള്ള വല്ല അവാര്‍ഡും തരപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. നാളെയിവന്‍ കയറി വല്ല പികാസായൊ മറ്റോ ആയാല്‍ എനിയ്ക്കും പറയാലോ.

ഒരു തുടക്കമെന്ന നിലയില്‍, പണിയൊന്നുമില്ലാത്ത നിരൂപകവര്‍ഗ്ഗങ്ങള്‍ വല്ല നിരൂപണമോ പഠനമോ ഒക്കെ എഴുതിത്തന്നാല്‍ വേണ്ടവിധം കാണുന്നതായിരിയ്ക്കും.

രസമതല്ലാ, ആരാണിത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍, എല്ലാ തുടക്കക്കാര്‍ക്കുമുണ്ടാകുന്ന ആ സങ്കോചവും വിഷമവും കഴിഞ്ഞശേഷം പ്രസ്ഥാവിച്ചു, "Mommy diiid thiiis!"

അതിന് ശിക്ഷയായി mommy യ്ക്ക് വെളിച്ചത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്താന്‍ തീര്‍പ്പ് കല്‍പ്പിച്ച് നാട്ടുകൂട്ടം പിരിഞ്ഞു.

13 അഭിപ്രായങ്ങൾ:

 1. മകന്റെ ചുമരെഴുത്തുകള്‍ക്ക് ഒരു പിതാവിന്റെ അടിക്കുറിപ്പുകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഹ ഹാ..!!

  അവന്‍ വരക്കട്ടെ..
  വരച്ചു വരച്ചു വലുതാകട്ടെ..
  അവനു ആത്മാര്‍ത്ഥമായ പ്രോത്സാഹനങ്ങള്‍ നല്‍കൂ..

  ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 3. രവിവർമ്മയും ഇങ്ങനെയായിരുന്നു. കരിക്കട്ട കിട്ടാത്തതു കൊണ്ട്‌ അവൻ പെർമനന്റ്‌ മാർക്കർ ഉപയോഗിച്ചെന്നു മാത്രം.
  :)

  മറുപടിഇല്ലാതാക്കൂ
 4. enikkente jyothiye orma vannu
  hanumane aradhikkunna,
  vimanam thazhe veezhullennu chodikkunna... jyothimon...

  മറുപടിഇല്ലാതാക്കൂ
 5. വരച്ചു പഠിയ്ക്കട്ടെ മാഷേ

  മറുപടിഇല്ലാതാക്കൂ
 6. വരച്ചു വരച്ചു അപ്പന്റെ നെഞ്ചത്തു കേറി വരയ്ക്കാണ്ടീരുന്നാല് മതി...കിടീലന് പോസ്റ്റ്

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാം. അതിമനോഹരമായ രചന. മകന്‍ വരക്കാന്‍ ശ്രമിച്ചതു അപ്പനെയാണെന്നു തോന്നുന്നു. താഴ്ഭാഗത്തെ മൂന്നു ദ്വീപുകള്‍ക്കു താങ്കളുടെ ബുള്‍ഗാനുമായൊരു വിദൂര സാദൃശ്യം തോന്നുന്നില്ലേ?

  വരച്ചു പഠിക്കട്ടിഷ്ടാ...

  മറുപടിഇല്ലാതാക്കൂ
 8. ഇവനു നല്ല ഭാവി കാണുന്നുണ്ട്‌..
  രണ്ട്‌പേർക്കും പുതുവത്സരാശംസകൾ..

  മറുപടിഇല്ലാതാക്കൂ
 9. മകന്‍ വരച്ചു വരച്ചു ഒരു പികാസ്സോ തന്നെ ആകട്ടെ.

  മറുപടിഇല്ലാതാക്കൂ
 10. ha..ha..haaa...lovely....പ്രതിയുടെ ഒരു പടം കൂടെ ഇടാമായിരുന്നു....

  മറുപടിഇല്ലാതാക്കൂ