ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്.
നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും.
വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്.

എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്.

The Palace of King of Ogoni Kingdom,
Ogoni Oil producing community,
Rivers State Nigeria.

Dear Sir,

I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication.

My father was the king of Ogoni Kingdom the highest oil producing area in Nigeria. He was in charge of reviving royalties from the multi-national oil companies and government on behalf of the oil producing communities in Nigeria. After the hanging of the Ogoni Nine(9) including Ken Saro Wiwa by the late dictator General Sani Abacha, my father suffered stroke and died in August27th 2004 last year. But before his death, he called me and told me he has Twenty Three Million Five Hundred and Sixty Thousand Dollars (USD23,560,000.00) cash in his possession, specially deposited in a Security Bank here.

He advised me not to tell anybody except my mother who is the last wife of the (8) eight wives that he married. My mother did not bear any male child for him. Which implies that all my father’s properties, companies e.t.c., we have no share in them because my mother has no male child according to African Tradition. My father therefore advise to contact his lawyer for the relevant documents of the said money, and told me that I should use this money with my mother and my younger sisters because he knows that tradtionally, if he dies we cannnot get anything, as inheritance.

He importantly advised me that I should seek for foreign assistannce and that I should not invest this money here in Nigeria because of his other wives and male children who happen to be my elders. I am soliciting for your immediate assistance to get a Bungalow for us, where I will live with my mother and two younger sisters and further advise me where and how I will invest the balance money overseas, possibly on products of your company and other profitable ventures.

I believe that by the special grace of God, you will help us move this money out of Nigeria to any country of your choice where we can invest this money judiciously with you. You are entitled to a reasonable part of this money based on our agreement, and God will bless you as you help us.

PLease reply through my e-mail

Looking forward to hear from you as soon as possible.

Regards.

Princess blessing Abonime

മേല്‍പ്പറഞ്ഞ ചിലര്‍ ഇത്തരം കത്തുകള്‍ക്ക് വേണ്ടി കാത്തിരിയ്ക്ക്ന്നവരാണ്. എട്ടുകാലി വല നെയ്ത് അതില്‍ പതിയിരിയ്ക്ക്ന്ന പോലെ ഇന്റര്‍നെറ്റില്‍ e mail തുറന്ന് അവര്‍ കാത്തിരിയ്ക്കുന്നു, തങ്ങളെത്തേടിവരുന്ന സ്പാം മെയിലുകള്‍ക്ക് വേണ്ടി. ചിലര്‍ തമാശയ്ക്ക് ഈ കത്തുകള്‍ക്ക് മറുപടിയയച്ച് അവിടെനിന്ന് കിട്ടുന്ന മറുപടിയും IP address മറ്റും പോലീസിന് കൈമാറീ സായൂജ്യമടയുന്നു. മറ്റു ചിലര്‍ അതിലും കടന്ന കളികളാണ് കളിയ്ക്കുക.

419 scam baiting എന്നാണ് ഇത്തരം കളികളെ സാധാരണ വിളിയ്ക്കുന്നത്. Nigerian criminal code ലെ ആര്‍ട്ടിക്കിള്‍ 419, തട്ടിപ്പ് നടത്തി വസ്തുവകകള്‍ സ്വന്തമാക്കുന്നത് തടയുന്നതാണ്. ഇതു കൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് 419 scam എന്ന് പേരുവന്നത്.ഈ തട്ടിപ്പുകാരെ കബളിപ്പിയ്ക്കുകയാണ് ഇവരുടെ തമാശ.

ഈ കളികള്‍ നടത്തുന്നവര്‍ വലിയ തയ്യാറെടുപ്പുകളാണ് നടത്തുക. സ്വന്തമായി ഒരു കള്ളപ്പേര്, അതിനു ചേര്‍ന്ന ജോലി, ഈ മെയില്‍ അഡ്രസ്സ്, വെബ്സൈറ്റ്, ചിത്രങ്ങള്‍,പാസ്‌പോര്‍ട്ട് കോപ്പി, ഡൈവിങ്ങ് ലൈസന്‍സ് എന്നിവ ഉണ്ടാക്കുകയാണ് ആദ്യ പണി. പലപ്പോഴും ഈ ആവശ്യങ്ങല്‍ക്ക് വേണ്ടിത്തന്നെ ഉണ്ടാക്കിയ ഈ മെയില്‍ അഡ്രസ്സുകള്‍ പല കമ്യൂണിറ്റി ഫോറങ്ങളിലോ മറ്റോ രജിസ്റ്റര്‍ ചെയ്ത് സ്പാമര്‍മാര്‍ക്ക് എളുപ്പം കണ്ടുപിടിയ്ക്കാന്‍ കഴിയുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായിരിയ്ക്കും. പിന്നെ കാത്തിരിപ്പാണ്, ഇരയെത്തേടി. അധികം താമസിയാതെ തന്നെ ഏതെങ്കിലും രാജാവിന്റെ മകളോ, അല്ലെങ്കില്‍ ഒരു സൈന്യാധിപന്റെ ഭാര്യയോ ഒക്കെയായി ഇര വന്ന് കുടുക്കില്‍ ചാടും.

സ്ത്രീ പുരുഷഭേദമില്ലാതെ ഒട്ടനവധി നൈജീരിയക്കാര്‍ തട്ടിപ്പുസംഘങ്ങളില്‍ ഉണ്ടായിരിയ്ക്കും.പറയുമ്പോള്‍ നൈജീരിയക്കാരെ മാത്രം പറയരുതല്ലോ. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ചിലപ്പോള്‍ ഗവര്‍മ്മെന്റ് ഉദ്യോഗസ്ഥര്‍ വരെ ഇതിന് കൂട്ട് നില്‍ക്കാറുണ്ടെന്ന് വായിച്ചിട്ടുണ്ട്. പലപ്പോഴും ഒറ്റയ്ക്കായി തുടങ്ങുന്ന തട്ടിപ്പുകള്‍ ഇര വീണെന്ന് മനസ്സിലായാല്‍ പലരും ചേര്‍ന്ന് പല പ്രാവശ്യങ്ങളിലായി കാശുതട്ടിയെടുക്കുകയാണ് രീതി. ഇത്തരം തട്ടിപ്പുകാര്‍ക്ക് വിശ്വാസം വരുന്ന തരത്തിലുള്ള പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കലാണ് ആദ്യ പണി.

ഇംഗ്ലണ്ടിലേയോ അമേരിയ്ക്കയിലേയൊ ഏതെങ്കിലും പള്ളിയുടെ പേരില്‍ ഒരു വെബ്സൈറ്റ് ഉണ്ടാക്കി അതിലെ വികാരിയാണ് താനെന്നും നൈജീരിയായിലെ പാവങ്ങളെ സഹായിയ്ക്കാന്‍ താത്പര്യമുണ്ടെന്നും മറുപടി കത്തില്‍ സൂചിപ്പിച്ചിരിയ്ക്കും. ഉടന്‍‌തന്നെ കത്തയച്ച നൈജീരിയന്‍ ഒരു പള്ളീലച്ചനായി രൂപമാറ്റം നടത്തും. പിന്നെ നടക്കുന്നത് മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കത്തിടപാടുകളാണ്. തങ്ങളുടെ പള്ളിയിലേയ്ക്ക വിശ്വാസം മാറിയാല്‍ $10000 മുതല്‍ $20000 വരെ തരാമെന്നും പള്ളി പണിഞ്ഞ് തരാമെന്നും മറ്റും പറഞ്ഞ് കള്ളനെ പ്രലോഭിപ്പിയ്ക്കും. പിന്നെ, അവനെക്കൊണ്ട് കുരങ്ങ് കളിപ്പിയ്ക്കുകയാണ് പ്രധാന പണി. ഇവര്‍ പറയുന്ന വിഢിത്തരങ്ങള്‍ പേപ്പറില്‍ എഴുതി അത് കാണിച്ച് ഫോട്ടോയെടുത്ത് അയയ്ക്കണമെന്നതാണ് ഒരുപാധി. ഇങ്ങിനെ പല പ്രാവശ്യം കിട്ടാന്‍ പോകുന്ന പണം സ്വപ്നം കണ്ട് നൈജീരിയന്‍ കള്ളന്‍ പല വിഢിത്തരങ്ങളും കാണിയ്ക്കും. എങ്ങാനും അവന് / അവള്‍ക്ക് സംശയം തോന്നിയാല്‍ ഉടന്‍‌തന്നെ, പണ്ട് ഈ അമേരിയ്ക്കന്‍ പള്ളിയില്‍ നിന്നും സംഭാവന സ്വീകരിച്ച ഒരുത്തനെ / ഒരുത്തിയെ പരിചയപ്പെടുത്തുന്നു. (അതും ഇവര്‍ തന്നെ, വേറൊരു e mail ID). സ്വന്തം നാട്ടുകാരന്റെ e mail കിട്ടിക്കഴിയുമ്പോള്‍, കള്ളന് വിശ്വാസം കൂടുന്നു. പിന്നെ പറയുന്ന പോലെ ചിത്രങ്ങള്‍ എടുത്ത് അയയ്ക്കുകയായി. അങ്ങിനെ വേണ്ടത്ര ചിത്രങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ അത് 419 scam site കളില്‍ upload ചെയ്യുകയായി. കിടുവയെപ്പിടിയ്ക്ക്ന്ന കടുവകള്‍ക്ക് ഒരു പൊന്തൂവല്‍ കൂടി.

ഇത്തരം കള്ളന്മാരെ കബളിപ്പിച്ച് രസിയ്ക്കുന്നവര്‍ക്ക് വേണ്ട ഉപദേശവും സഹകരണവുമായി പല site കളും നിലവിലുണ്ട്. www.419baiter.com , www.419eater.com എന്നിങ്ങനെയുള്ള സൈറ്റുകളില്‍ നോക്കിയാല്‍ വിശദമായ കഥകള്‍ കാണാന്‍ കഴിയും. ചില കഥകളില്‍ രതിയുടെ അതിപ്രസരവും കാണാം. പല ഫോണ്‍ സംഭാഷണങ്ങളും റെക്കോഡ് ചെയ്ത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഒരു തട്ടിപ്പിന് ശ്രമിച്ച ഒരുത്തനെ ഒരു വസ്ത്രക്കമ്പനിയുടെ മാനേജരാണെന്ന് പറഞ്ഞ് പറ്റിച്ച് അടിവസ്ത്രങ്ങളുടെ മോഡലാക്കാമെന്ന് പറഞ്ഞ് അവന്റെ ചിത്രങ്ങള്‍ / അവളുടെയും വാങ്ങിയെടുക്കുന്നതുവരെ പോയി ഈ കടുവകളുടെ കളികള്‍.


ചില നൈജീരിയന്‍ കള്ളന്മാരുടെ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ കൊടുത്ത മലയാളികള്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. വിദേശികളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. അമേരിയ്ക്കയിലും ആസ്ത്രേലിയായില്‍നിന്നുമായി കോടികളാണ് ഇപ്പോഴും ഈ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വന്നു ചേരുന്നത്. പത്രങ്ങളിലും ഇന്റര്‍നെറ്റിലും ടെലിവിഷനിലുമായി എത്രതവണ വാര്‍ത്തകള്‍ വന്നാലും ഇത്തരം ചതിക്കുഴികളില്‍ വീണുകൊടുക്കാന്‍ ആളുകള്‍ക്ക് ഒരു മടിയുമില്ല. നൈജീരിയായിലെ വിദ്യാഭ്യാസ യോഗ്യതയുള്ള യൂണിവേഴ്സിറ്റി ബിരുദമുള്ള പലരും വരെ ഇത്തരം കള്ളത്തരത്തിന്റെ മുന്‍പന്തിയിലാണെന്ന് മനസ്സിലാക്കിയാല്‍ ഊഹിയ്ക്കാവുന്നതേയുള്ളൂ ഈ തട്ടിപ്പുകളുടെ ജനകീയത.

ഇത്തരം കഥകള്‍ കേള്‍ക്കുമ്പോള്‍ ഒരാശ്വാസമാണ്. ഇത്തരം കള്ളന്മാരെ കളിപ്പിയ്ക്കാനും ആളുകളുണ്ടല്ലോ എന്നോര്‍ത്ത്.കള്ളന്മാരെ എങ്ങിനെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടു വരണം. എങ്കിലും ചില സംശയങ്ങള്‍ ബാക്കി. ഒരു രാജ്യത്തെ മുഴുവന്‍ പേരും കള്ളന്മാരാകാന്‍ വഴിയുണ്ടാകുമോ? ഇന്റര്‍നെറ്റില്‍ കാണുന്ന ഈ ചിത്രങ്ങള്‍ കള്ളന്മാരുടെ തന്നെയാണെന്ന് എങ്ങിനെ ഉറപ്പിയ്ക്കാന്‍ കഴിയും? കള്ളന്മാര്‍ ഒരു ID theft നടത്തിയതാണെങ്കിലോ?

അതൊക്കെ ആലോചിയ്ക്കാന്‍ ആര്‍ക്കാണ് നേരം. നേരമ്പോക്കിന് ആരുടെയെങ്കിലും മേല്‍ കുതിര കയറുന്നത് കാണാന്‍ കാത്തിരിയ്ക്കുന്നവര്‍ക്ക് വേണ്ടത് വാര്‍ത്തകളല്ലേ, എരിവും ചൂടുമുള്ള സൊയമ്പന്‍ വാര്‍ത്തകള്‍. അതു കൊണ്ട് മുകളില്‍ പറഞ്ഞ site കളെ മുഴുവന്‍ വിശ്വസിയ്ക്കുകയൊന്നും വേണ്ട; യഥാര്‍ത്ഥ നീതി നിര്‍വ്വഹണത്തിന് പ്രത്യക്ഷത്തില്‍ സഹായകമാവുന്നവയായിരുന്നില്ല ഈ തമാശകള്‍. ചിലരുടെ ആത്മനിര്‍വൃതിയുടെ ബഹിര്‍സ്ഫുരണങ്ങളായി അവ നില നില്‍ക്കുന്നു. ചില ഗവര്‍മ്മെന്റുകള്‍ പബ്ലിഷ് ചെയ്ത കള്ളന്മാരുടെ e mail വിലാസങ്ങളില്‍ കടുവകളും കിടുവകളും പെട്ടിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത.

വേറിട്ട ചില ചരിത്രങ്ങളുമുണ്ട്. ആസ്ത്രേലിയന്‍, അമേരിയ്ക്കന്‍ ടീ.വ്വി കള്‍ നടത്തിയ അന്വേഷണ പരമ്പരകള്‍.

താഴെയുള്ള വീഡിയോ 6 ഭാഗങ്ങളുള്ളതാണ്. ചില ടി.വി റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ അന്വേഷണവും അതിനൊടുവില്‍ നൈജീരിയന്‍ പോലീസിന്റെ സഹായത്തോടു കൂടി ചിലരെ പിടി കൂടുന്നതും കാണിച്ചിട്ടുണ്ട് ഇതില്‍. ചില ഭാഗങ്ങളില്‍ U.K യില്‍ നടത്തിയ ഒരു sting operation ല്‍ ഈ കള്ളന്മാരുടെ നെറ്റ്‌വര്‍ക്കിലെ ചിലരെ പറഞ്ഞ് പറ്റിച്ച് ഹോട്ടല്‍ മുറിയില്‍ കൊണ്ടുവരുന്നതും ചര്‍ച്ച ചെയ്യുന്നതും കാണിച്ചിരിയ്ക്കുന്നു.


ഏറ്റവും രസകരമായിത്തോന്നിയത് നമ്മുടെ നാട്ടില്‍ തന്നെ ഒട്ടനവധി പേര്‍ക്ക് പറ്റിയ അബദ്ധമാണ്. കറുത്തകടലാസുകള്‍ ഒരു പെട്ടിയിലാക്കി പ്രത്യേക കെമിക്കലുകള്‍ പുരട്ടിയാല്‍ അവ തിരിച്ച് ഡോളറുകളാവുമെന്ന് പറഞ്ഞ് പറ്റിച്ച്, സാമ്പിള്‍ ആയി ഒരു നോട്ട് വെള്ളത്തില്‍ മുക്കി മാറ്റിയെടുക്കുന്നത് കാണിയ്ക്കുന്നുണ്ട് ഒരു വീഡിയോയില്‍. ഇതൊക്കെ കാണട്ടെ ആളുകള്‍ ഇനിയെങ്കിലും പറ്റിയ്ക്കപ്പെടാതിരിയ്ക്കാന്‍.




മനോരമ വാര്‍ത്ത

അഭിപ്രായങ്ങള്‍

  1. നൈജീരിയന്‍ തട്ടിപ്പുകാരെക്കുറിച്ചും അവരെപ്പിടിയ്ക്കാന്‍ വലവിരിച്ചിരിയ്ക്കുന്ന കടുവകളെക്കുറിച്ചും.

    മറുപടിഇല്ലാതാക്കൂ
  2. കള്ളനെ പറ്റിക്കാനും,ഒരു കൂട്ടര്‍.പോസ്റ്റ് നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  3. തട്ടിപ്പില്‍ പ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം.
    വിശദമായ വിവരണത്തിന് ആദ്യമെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. ഇത് തകര്‍ത്തു,കിടുവകള്‍ അടിപൊളിയാണല്ലോ..ഇടക്കവര്‍ക്കും കിട്ടട്ടെ ഓരോന്ന്..

    മറുപടിഇല്ലാതാക്കൂ
  5. കിടുവാസ് ഓഫ് നയ്ജീരിയ കൊള്ളാമല്ലോ!!

    ഈ വകുപ്പില്‍ അണ്ണന്‍റെ കൈയ്യീന്ന് ഒന്നും പോയിട്ടില്ലല്ലോ അല്ലെ..??!!

    മറുപടിഇല്ലാതാക്കൂ
  6. ഇത് നമുക്ക് നേരത്തേയറിയമെന്നത് കൊണ്ട് ഒന്നും പോയില്ല. പക്ഷെ, അവന്മാര്‍ക്കിട്ട് പണി കൊടുക്കാമെന്ന് അറിയില്ലായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  7. കിടുവകള്‍ .. കലക്കി ...!!
    പോസ്റ്റിനു നന്ദി .. അറിയാതെ പോയി പെടെണ്ടല്ലോ ..!!

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂ

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്