ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചിത്രങ്ങള്‍ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നഗരത്തിൽ പുലികൾ

ഒളിഞ്ഞും തെളിഞ്ഞും നിന്ന മഴയെ തൃണവൽഗണിച്ചുകൊണ്ട് പതിനായിരങ്ങൾ നഗരത്തിലിറങ്ങിയ പുലികളെ കാണാനെത്തി. മഴ വീണ്‌ നനഞ്ഞ റോഡിൽ പുലികൾ നിറഞ്ഞാടി. കുട്ടീപുലികളെ ആരവത്തോടെയാണ്‌ ജനം സ്വീകരിച്ചത്. 4 മണിയ്ക്ക് തുടങ്ങുമെന്ന് കരുതിയിരുന്ന പുലിക്കളി 5 മണി കഴിഞ്ഞു തുടങ്ങിയപ്പോൾ.

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

വാട്ടര്‍മാര്‍ക്കുകളെ കുറിച്ച്

ശുനകന് മൈല്‍ക്കുറ്റി കണ്ടാല്‍ തോന്നുന്ന പോലുള്ള ഒരു വികാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ചിത്രങ്ങളോട്, ആശയപരമായും ആലങ്കാരികമായും. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലോഗ്ഗില്‍ വന്ന ചില വാട്ടര്‍മാര്‍ക്ക് പരാമര്‍ശങ്ങളും അതിനുകിട്ടിയ ചില മറുപടികളും കണ്ട് എന്റെ ചിത്രങ്ങളുടെ അവതരണത്തില്‍ത്തന്നെ മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അതിലേയ്ക്ക് കടക്കുന്നതിനുമുന്‍പ് എന്റെ പരിമിതമായ കാഴ്ചപ്പാടില്‍ ഞാനീവിഷയത്തെ എങ്ങിനെ കാണുന്നുവെന്ന് പറയാം. വാട്ടര്‍മാര്‍ക്കിങ്ങ് എന്ത്, എന്തിന്? ചിത്രങ്ങള്‍, ഡോകുമെന്റ്റുകള്‍, സിനിമ തുടങ്ങിയവയ്ക്ക് അവ നിര്‍മിച്ച ആളുകള്‍ക്ക് അവയുടെ മേലുള്ള നിയമപരമായ അവകാശം മറ്റുള്ളവരെ അറിയിയ്ക്കുന്നതിനുവേണ്ടിയുള്ള ഒരു രീതിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. പലപ്പോഴും ബ്ലാങ്ക് പേപ്പറില്‍ വെളിച്ചത്തിനുനേരെ പിടിച്ചാല്‍ മാത്രം കാണുന്ന ലോഗോ, ചിത്രങ്ങളുടെ മേല്‍ കാണുന്ന © ചിഹ്നം, വീഡിയോയില്‍ കാണുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സ്ക്രോളിങ്ങ് പേര് എന്നിവ ഈ വിഭാഗത്തില്‍ പെടുത്താം. വാട്ടര്‍മാര്‍ക്കിങ്ങ് പലതരത്തില്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. ചിത്രത്തിന്റെ ഭംഗി നശിപ്പിയ്ക്ക...