ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല,

അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ...

എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്.

അറിയാവുന്നവര്‍ പറഞ്ഞുതരിക.

അഭിപ്രായങ്ങള്‍

  1. you can do this with varamozhi.copy and paste the required word to the photoshop page.

    മറുപടിഇല്ലാതാക്കൂ
  2. ആ ട്രിക്ക് നടക്കുന്നില്ലല്ലോ, ഷാരത്തേ...

    വേറെയെന്തെങ്കിലും സൂത്രം അറിയാമോ?

    മറുപടിഇല്ലാതാക്കൂ
  3. മലയാളം ടൈപ്പ് ചെയ്ത് ms word ഇല്‍ വലിയ ഫോണ്ടില്‍ ഇട്ട് പ്രിന്റ് സ്ക്രീന്‍ എടുത്ത് ഫോട്ടോഷോപ്പില്‍ കയറ്റുകയാണ്‌ ഞാന്‍ ചെയ്യുന്നത്. പിന്നെ അക്ഷരങ്ങള്‍ സെലക്ട് ചെയ്ത് വേറെ ലേയറില്‍ ആക്കും . വേറെ വഴിയൊന്നും കണ്ടില്ല.

    മറുപടിഇല്ലാതാക്കൂ
  4. ഒരു വളഞ്ഞ വഴിയിലാണ് ആണ് ഞാന്‍ ചെയ്യുന്നത് . ജേക്കബ്സ് മലയാളം ഫോണ്ട്സ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട് . അതിലൊന്ന് സെലക്ട്‌ ചെയ്തിട്ട് ടൈപ്പു ചെയ്താല്‍ മലയാളം ലിപികള്‍ വരും . അക്ഷരത്തിനു തുല്യമായ കീയ്കള്‍ അറിയാത്തത് കൊണ്ട് ഓരോ കീയ്ക്കും ഉള്ള അക്ഷരങ്ങള്‍ എഴുതി വച്ച് ടൈപ്പു ചെയ്താല്‍ എളുപ്പമായിരിക്കും. ഈ ഫോണ്ട്സ് നെറ്റില്‍ ഫ്രീ ആയി ലഭിക്കും

    മറുപടിഇല്ലാതാക്കൂ
  5. വരമൊഴിയിലെ മലയാളം കോപ്പി പേസ്റ്റ് ചെയ്ത് ഫോട്ടോ ഷോപ്പില്‍ പേസ്റ്റ് ചെയ്തതിന്റെ ഫോണ്ട് മാറ്റിക്കൊടുത്തു നോക്കിയോ? ഇനി ആ ഫോണ്ട് ഫോട്ടോ ഷോപ്പിലെ ഫോണ്ട് ഫോള്‍ഡറില്‍ ഇടേണ്ടതുണ്ടോ ആവോ?

    മറുപടിഇല്ലാതാക്കൂ
  6. ഞാന്‍ അങ്ങിനെയാണ്‌ ചെയ്യാറുള്ളത്‌,വരമൊഴിയില്‍ ടൈപ്പുന്നു.നേരേ മലയാളം വിന്‍ഡോയില്‍ കാണുന്നത്‌ സെലക്ട്‌ ചെയ്ത്‌ ഫൊട്ടോഷോപ്പില്‍ ടൂള്‍സില്‍ T ടൂള്‍ എടുക്കുക.ഇനി ആവശ്യമുള്ളിടത്ത്‌ പേസ്റ്റ്‌ ചെയ്യാം.ബാക്ഗ്രൗണ്ടല്ലാത്ത്‌ കളര്‍ ഫോണ്ടിന്‌ നല്‍കണമെന്നുമാത്രം.ഇപ്രകാരം ചെയ്യുമ്പോള്‍ പ്രശ്നമുണ്ടാകാറില്ല.യൂണികോഡിലേക്ക്‌ ഫോണ്ട്‌ മാറ്റരുത്‌

    മറുപടിഇല്ലാതാക്കൂ
  7. ഷാരത്ത്, ഏത് ഫോണ്ട് ആണ് വരമൊഴിയില്‍ default ആയിക്കിടക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  8. ജയേഷ് പറഞ്ഞ വഴിയാണ് എളുപ്പം പറ്റുകയെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  9. Adobe does not natievely support indic-unicode. In order to use Malayalam unicode fonts you can use Inkscape (open source) and export the outlines as pdf. You can import this into Photoshop or Indesign. Hope it helps

    Cheers

    മറുപടിഇല്ലാതാക്കൂ
  10. വരമൊഴിയിൽ ഡിഫാൽട്ട് ഫോണ്ട് ml-TTkarthika ആക്കിയതിനു ശേഷം ടൈപ്പു ചെയ്ത മലയാളം, അതേപടി, ഫോട്ടോഷോപ്പിൽ കോപ്പി പേസ്റ്റ് ചെയ്തപ്പോൾ സംഗതി ശരിയാകുന്നുണ്ട്.
    ഫോട്ടോഷോപ്പിലും ഫോണ്ട് അതു തന്നെ.

    രേവതിയും കാർത്തികയും പിണക്കമൊന്നും ഇല്ലാതെ പ്രകാശം പരത്തി നിൽക്കുന്നു. :)

    മറുപടിഇല്ലാതാക്കൂ
  11. priyyappetta thrissookkaaraaaa
    mltt karthika enna font undo systethil enal nighal innu thanne malayalam ezhuthi thudanghikkooooo
    computerinte startil poyi accessoriesil system toolsil carrecter map undu athinte font mltt karthikayakki nokkoooooo appol oro aksharavum malayalam varum pinne athu copy cheythu photoshopil paste cheyyo ennittu photoshopile fontum ml tt karthikayakkoooooo athinu varamozhi venamennilla carecter map anu best athil ninnum aavasyamulla aksharanghal klik cheythu edeukkan kazhiyum onnu try cheyyooo

    മറുപടിഇല്ലാതാക്കൂ
  12. 1. യൂണിക്കോഡ് വിടുക
    2. എം എസ് വേഡില്‍ ഇന്‍സെര്‍റ്റ് സിംബല്‍ ഓപ്ഷന്‍ ഉപയോഗിച്ച് ആവശ്യമുള്ള വാക്ക് ഉണ്ടാക്കുക (ഓരോ സിംബലായി പെറുക്കിവയ്ക്കേണ്ടിവരും ; നമുക്ക് ഇഷ്ടമുള്ള ഓര്‍ണമെന്റല്‍ ഫോണ്ടുകള്‍ ഉള്‍പടെ ഉപയോഗിക്കാം)
    3. അത് ഫോട്ടോഷോപ്പിലെ റ്റെക്സ്റ്റ് ലെയറിലേക്ക് കട്ട് ആന്‍ഡ് പേസ്റ്റുക
    4. വേഡില്‍ ഉപയോഗിച്ച ഫോണ്ട് സെലക്റ്റ് ചെയ്തുകൊടുക്കുക.

    ഇങ്ങനെ ചെയ്താല്‍ സാധാരണ ഫോട്ടോഷോപ്പില്‍ ഫോണ്ടുകളില്‍ പണിയാവുന്ന എല്ലാ പണിയും പണിയാനാവും. എന്റെ ബാനറുകള്‍ അങ്ങനെ ചെയ്തവയാണ്.

    മറുപടിഇല്ലാതാക്കൂ
  13. ഹ ഹ ഹ, ഇതിപ്പോ എല്ലാം കൂടെ ഒരു അവിയലുപരുവമായി. ഏതെടുക്കണമെന്ന കണ്‍ഫ്യൂഷനാണിപ്പോ.

    എല്ലാവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. ഇതാ പുത്തന്‍ (ശരിക്കും പഴയതാ)വിദ്യ.ദേശവാണി എന്നൊരു സോഫ്റ്റ്‌വെയര്‍ ഉണ്ട്.അതുപയോഗിച്ചു ടിപ്പു ചെയ്യുക കോപ്പിയെടുത്ത് ഫോട്ടോഷോപ്പില്‍ പെസ്ട്ടുക.ഫോണ്ട് DV malayalam ആക്കുക.അത്ര തന്നെ...............

    http://www.deshavani.com

    മറുപടിഇല്ലാതാക്കൂ
  15. wordil tools edukkuka symbol click ennittu malayalm oronnayi athilninnu edukkuka athu photoshopil paste cheyyuka athanu eluppa vazhi

    മറുപടിഇല്ലാതാക്കൂ
  16. ഫോട്ടോഷോപ്പ് ആസ്കി ഫോണ്ടുകൾ മാത്രമേ സപ്പോർട്ട് ചെയ്യൂ. ഉദാ : ml-TTkarthika. യൂണിക്കോഡ് ഫോണ്ടുകൾ ഫോട്ടോഷോപ്പിൽ കോപ്പി ചെയ്താൽ മിക്ക അക്ഷരങ്ങളും തെറ്റായിട്ടേ കാണിക്കൂ. കോറൽ ഡ്രോ യിലും യൂണിക്കോഡ് സപ്പോർട്ട് ഇല്ല.

    ഒരു ചെറിയ പരസ്യം കൂടി പോസ്റ്റ് ചെയ്യുന്നു.

    ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
    ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം.

    മറുപടിഇല്ലാതാക്കൂ
  17. ഒരു വഴി കൂടി...ഇസിയാണ്...
    മലയാളം കീമാനിലോ, മറ്റേതെങ്കിലും വഴിയില്‍ ടൈപ് ചെയ്യുക.
    ശേഷം ഈ വക്കുകള്‍ ഗൂഗിളില്‍ ചെക്ക് ചെയ്യുക>>( Convert Malayalam Unicode to ML Font)അല്ലെങ്കില്‍ http://www.softpedia.com/progDownload/Convert-Unicode-to-ML-Download-106200.html ഈ ലിങ്കില്‍ പോയി ആദ്യ മിറര്‍ ക്ലിക്ക് ചെയ്യുക...സിപ്പ് ഫയലില്‍ നിന്നും സെറ്റപ്പ് എടുത്താല്‍ യുണീക്കോഡ് അക്ഷരങ്ങള്‍ ISM ലേക്ക് convert ചെയ്യാം.അതിനു ശേഷം നേരെ ഫോട്ടോഷോപ്പില്‍ അപ്ലൈ ചെയ്യുഅക..(ML-karthika use ചെയ്യുക) സംഗതി ക്ലീന്‍....
    ശ്രീ

    മറുപടിഇല്ലാതാക്കൂ
  18. ഇതുകൂടി ഒന്നു ശ്രമിച്ചു നോക്കു. വളരെ ഈസിയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ISM പണിമുടക്കിയതിനു ശേഷം കോറല്‍ ഡ്രോയിലും ഫോട്ടോഷോപ്പിലും ഞാനിതാണുപയോകിക്കുന്നത്. TT Fonds-കള്‍ ഇതില്‍ വര്‍ക്കു ചെയ്യുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  19. മുകളിൽ നാടകക്കാരൻ പറഞ്ഞ രീതിയാണ് ഞാൻ ചെയ്യുന്നത്. കാരക്റ്റർ മാപ്പിൽ കാർത്തിക മാത്രമല്ലാ, മറ്റു മലയാളം ഫോണ്ടുകളും സെലക്റ്റ് /കോപ്പി ചെയ്ത് ഫോട്ടോഷോപ്പിൽ പേസ്റ്റ് ചെയ്യാം, അവിടെ അതേ ഫോണ്ട് സെലെക്റ്റ് ചെയ്യണമെന്ന് മാത്രം. എന്റെ സിസ്റ്റത്തിലുള്ള അമ്പതിൽ പരം മലയാളം ഫോണ്ടുകൾ ഞാൻ ഈ രീതി ഉപയോഗിച്ച് ഫോട്ടോഷോപ്പിൽ ട്രൈ ചെയ്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  20. ഫോട്ടോഷോപ്പ് സി.എസ്സ്.3 ല് രചന,കാര്ത്തിക എന്നീ ഫോണ്ടുകള് വര്ക്ക് ചെയ്യുന്നുണ്ട് പക്ഷെ
    മംഗ്ളീഷ് പററില്ല

    മറുപടിഇല്ലാതാക്കൂ
  21. ഇതിനേക്കാളൊക്കെ എളുപ്പമുള്ള വഴിയുണ്ടല്ലോ. നമ്മുടെ വിന്റോസില്‍ >ഓള്‍ പ്രോഗ്രാമില്‍>ആക്സസറീസില്‍>സിസ്റ്റം ടൂള്‍സില്‍> ക്യാരക്ടര്‍ മാപ്പ് എന്ന ഒരു സോഫ്റ്റ് വെയറുണ്ട്. അത് എടുത്ത് Ml-tt ഫോണ്ട് സെലക്ട് ചെയ്ത് ആവശ്യമുള്ള അക്ഷരത്തില്‍ മൌസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്ത് കോപ്പി ചെയ്യുക അത് ഫോട്ടോഷോപ്പില്‍ പേസ്റ്റ് ചെയ്യുക.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂ

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്